വിധവാ അഗതി സ്ത്രീ ജനവിഭാഗങ്ങള്‍ക്ക് തൊഴില്‍ അല്ലെങ്കില്‍ ജീവനാംശം പദ്ധതി നടപ്പാക്കണം

വിധവാ  അഗതി സ്ത്രീ ജനവിഭാഗങ്ങള്‍ക്ക് തൊഴില്‍ അല്ലെങ്കില്‍ ജീവനാംശം പദ്ധതി  നടപ്പാക്കണമെന്ന് കേരള വിധവാ സംഘം സംസ്ഥാന ചെയര്‍മാന്‍ ടി.എന്‍.രാജന്‍ ആവശ്യപ്പെട്ടു.  മലപ്പുറം കുന്നുമ്മല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .സംസ്ഥാന പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. കേരള വിധവാ സംഘംസംസ്ഥാന പ്രസിഡന്റ് കെ എം ഗിരിജ ,ശിവദാസ് പുളതൊടി സംസ്ഥാന വൈസ് ചെയര്‍മാന്‍ മുഖ്യപ്രഭാഷണം നടത്തി.എം.സി ഉഷാറാണി.കെ. മഞ്ചേരി ഉഷ, കെ.റ്റി. ഗീത, സൈനബ അബ്ദുട്ടി, വസന്ത അരിക്കോട്,കെ.കെ.ബീന എന്നിവര്‍ സംസാരിച്ചു.

എം.സി ഉഷ പ്രസിഡന്റ്, കെ.ഉഷ മഞ്ചേരി സെക്രട്ടറി, മിനി ട്രഷറര്‍, വനജ സുകുമാരന്‍, വസന്ത അരീക്കോട്, ബീന അങ്ങാടിപ്പുറം (വൈസ് പ്രസിഡന്റ് മാര്‍,) ഉഷ മലപ്പുറം, സൈനബ ആനക്കയം, എം.ബേബി (ജോ. സെക്രട്ടറിമാര്‍) എന്നിവര്‍ ഭാരവാഹികളായി 31 അംഗ ജില്ലാ കമ്മിറ്റിയേയും, മെയ് 25, 26 തീയതികളില്‍ കൊല്ലത്ത് വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനത്തിലേക്ക് പ്രതിനിധികളായി 25 പേരെയും സമ്മേളനം തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *