കേരള ലൈസൻസ്ഡ് ഫിനാൻസിയേഴ്സ് അസോസിയേഷൻ ചിറയിൻകീഴ് നെടുമങ്ങാട് പ്രതിനിധി സമ്മേളനം 7.1.2024ൽ കാരേറ്റ് കാർത്തിക ഇൻ ഹോട്ടലിൽ വച്ച് നടത്തി. വാമനപുരം MLA Adv. ഡി കെ മുരളി ഉദ്ഘാടനം നിർവഹിച്ചു. കേരളത്തിലെ സാധാരണ ജനങ്ങൾക്ക് സമയഭേദമില്ലാതെ സാമ്പത്തിക സഹായം നൽകുന്ന കേരള ഗവൺമെന്റ് അംഗീകൃത സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ ഒരു പരിധിവരെ കേരളത്തിലെ സമ്പദ് വ്യവസ്ഥയ്ക്ക് അവരുടേതായ സംഭാവനകൾ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ആദ്യമായിട്ടാണ് ഒരു അസോസിയേഷന്റെ നേതൃത്വത്തിൽ ഒരു സ്വർണപ്പണയം ബ്രാൻഡ് നിലവിൽ വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താലൂക്കുകളിലെ 40 സ്ഥാപനങ്ങളിൽ kLFA ബ്രാൻഡ് ഗോൾഡ് ലോണിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. kLFA സംസ്ഥാന പ്രസിഡന്റ് ജെ ഹേമചന്ദ്രൻനായർ മുഖ്യപ്രഭാഷണം നടത്തി. ചിറയിൻകീഴ് താലൂക്ക് പ്രസിഡന്റ് എൽ ആർ ഷിബുരാജ്, മുരളി എസ് പിള്ള, സംസ്ഥാന ജനറൽ സെക്രട്ടറി രാജ്കിഷോർ, കുറ്റൂർ സന്തോഷ്, മാത്യുകുട്ടി, പ്രൊഫ.ഷാജികുമാർ, എ സി മോഹൻ, വി എൻ പ്രഭാകരൻ, ഹർഷകുമാർ, രാജശേഖരൻ, പ്രസന്നൻ, ബിജു ജോർജ് തുടങ്ങിയവർ സംസാരിച്ചു.
