ദക്ഷിണ കാശ്മീരിലെ അനന്ത്നാഗിൽ കഴിഞ്ഞ ബുധനാഴ്ച മുതൽ ആരംഭിച്ച ഏറ്റുമുട്ടൽ അവസാനിച്ചു. ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഹുസൈൻ ഖാൻ ഉൾപ്പെടെ രണ്ടു ഭീകരർ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതോടെയാണ് ഏഴു ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടൽ അവസാനിച്ചത്.
ജില്ലയിലെ കൊക്കർനാഗ് വനത്തിലും മലയോര മേഖലയിലുമായിരുന്നു ഏറ്റുമുട്ടൽ നടന്നത്. കാശ്മീർ എഡിജിപി വിജയകുമാർ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റുമുട്ടൽ അവസാനിച്ചെങ്കിലും തിരച്ചിൽ തുടരുകയാണ്.
മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ഒരു സൈനികരും ഈ ഏറ്റുമുട്ടലിൽ വീരചരമമടഞ്ഞിരുന്നു.
