രുചിയുടെ നാട്ടില്‍ നിന്ന് രുചി വൈവിധ്യങ്ങളുടെ കലവറയുമായൊരു കോഴിക്കോട്ടുകാരന്‍; ഫുഡ് ഹൗസ് ബൈ വിജിന്‍

ഖല്‍ബില്‍ കിസ്മത്ത് നിറയ്ക്കുന്ന കോഴിക്കോടിന്റെ പാചകരീതി അറിയാനും ആവി പറക്കുന്ന ആഹാരം രുചിക്കാനും ആഗ്രഹിക്കാത്തവര്‍ ആരുണ്ടാകും? ഒരിക്കലെങ്കിലും കോഴിക്കോടന്‍ മണ്ണില്‍ എത്തി, ആ കൈപ്പുണ്യം അറിഞ്ഞവര്‍ക്ക് വീണ്ടും അത് ആസ്വദിക്കാന്‍ താത്പര്യം തോന്നുക സ്വഭാവികം. വീട്ടിലിരുന്നും വിരല്‍തുമ്പിനപ്പുറം കോഴിക്കോടന്‍ രുചികളുടെ ഉള്ളറയിലേക്കുള്ള വാതായനം ലോകത്തിനുമുന്നില്‍ തുറന്നുകൊടുക്കുകയാണ് വിജിന്‍ എന്ന ചെറുപ്പക്കാരന്‍.

കോവിഡ് കാലത്ത് യാത്രകളും ചിന്തകളും പ്രവൃത്തികളും ഒക്കെ വീടിനുള്ളില്‍ ഒതുങ്ങി കൂടിയപ്പോള്‍, നേരമ്പോക്കിന് വേണ്ടി മറ്റുള്ളവര്‍ക്ക് ആഹാരം പാചകം ചെയ്ത് നല്‍കിയതോടെ കോഴിക്കോടുകാരനായ വിജിന്‍ എന്ന സംരംഭകന്റെ ജീവിതത്തിലെ പുതിയൊരു അധ്യായം തുറക്കപ്പെടുകയായിരുന്നു. മറ്റുള്ളവര്‍ക്ക് ഭക്ഷണം പകര്‍ന്നു നല്‍കാനുള്ള താത്പര്യവും കൈപ്പുണ്യവും ചേര്‍ത്ത് ‘ഒരു ചാനല്‍ ആരംഭിച്ചു കൂടേ’ എന്ന ചിന്ത പലരില്‍ നിന്നും ഉയര്‍ന്നുകേട്ടതോടെയാണ് ഫുഡ് ഹൗസ് ബൈ വിജിന്‍ എന്ന യൂട്യൂബ് ചാനല്‍ പിറവി കൊണ്ടത്.

പാചകം എന്നത് സ്ത്രീകള്‍ മാത്രം കൈകാര്യം ചെയ്യുന്ന മേഖലയാണെന്ന പൊതു ധാരണയ്ക്കിടയിലേക്കാണ് വിജിന്‍ അദ്ദേഹത്തിന്റെ പാഷനായ ഫുഡ് ചാനലുമായി ചെന്നിറങ്ങിയത്. നിരവധി പ്രതിസന്ധികള്‍ തുടക്കകാലത്ത് അഭിമുഖീകരിക്കേണ്ടി വന്നെങ്കിലും ആദ്യം ചെയ്ത വീഡിയോകള്‍ക്ക് അടക്കം മികച്ച പ്രതികരണം ആളുകള്‍ക്കിടയില്‍ നിന്ന് ലഭിച്ചതോടെ ഈ സംരംഭകന് കൂടുതല്‍ വീഡിയോകള്‍ ചെയ്യുവാനും ആളുകളിലേക്ക് എത്തിക്കാനുമുള്ള പ്രചോദനം ലഭ്യമായി. ഒപ്പം കുടുംബത്തിന്റെയും മകള്‍ ജാന്‍വിയുടെയും പിന്തുണ ഇദ്ദേഹത്തിന് മുന്നോട്ടുള്ള യാത്രയില്‍ കൂടുതല്‍ കരുത്ത് നല്‍കി.

വ്യത്യസ്ത രുചികള്‍ തേടി യാത്ര ചെയ്യാനും തന്റെ കൈപ്പുണ്യത്തില്‍ പിറവികൊള്ളുന്ന ഭക്ഷണത്തിന് രുചി നോക്കാനും വിജിന് കൂട്ടായി മകള്‍ ജാന്‍വി ഒപ്പം തന്നെയുണ്ട്. അതുകൊണ്ട് തന്നെ കുറഞ്ഞ സമയം കൊണ്ട് ലളിതമായ രീതിയില്‍ പുതിയ പുതിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കാന്‍ വിജിന് എന്നും സാധിക്കുന്നു.

ബഹുമുഖ പ്രതിഭയായ വിജിന്‍

എംബിഎ ബിരുദധാരിയായ വിജിന്‍ മലയാളം ടുഡേ മാഗസിനില്‍ ജോലി ചെയ്യുകയും അതോടൊപ്പം ഒരു വാട്ടര്‍ പ്യൂരിഫൈ ഏജന്‍സി (കുന്നം വള്ളി ഏജന്‍സിസ്) നടത്തിവരികയും ചെയ്യുന്നുണ്ട്. ഇതിനിടയിലാണ് തന്റെ സ്വപ്‌നസാക്ഷാത്കാരം എന്ന നിലയില്‍ ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ നോക്കി നടത്തുന്നത്. ആളുകള്‍ക്കിടയിലേക്ക് ഫുഡ് ഹൗസ് എന്ന പേരില്‍ ഒരു നാടന്‍ ഭക്ഷണശാലയുമായി ഇറങ്ങിച്ചെല്ലാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ഇദ്ദേഹം.

പ്രാരംഭഘട്ടത്തില്‍ കോഴിക്കോടും പിന്നീട് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും തന്റെ ബ്രാന്‍ഡ് വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്ന ഇദ്ദേഹം, പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ടുപോകുന്ന സംരംഭകര്‍ക്ക് ഒരു പ്രചോദനമായി തീരുകയാണ്. ഭക്ഷണം പാകം ചെയ്യാന്‍ താല്പര്യമുള്ളവര്‍ സോഷ്യല്‍ മീഡിയ വേണ്ടവിധത്തില്‍ ഉപയോഗിച്ചാല്‍ ബിസിനസില്‍ ഉയര്‍ന്ന വിജയം നേടാമെന്ന് തെളിയിക്കുകയാണ് വിജിന്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
+91 6238 950 422

https://www.facebook.com/foodhousebyvijin/?paipv=0&eav=AfaWDnbzUP4ozTmVS2ugcA9VJhg4GWda9wMBcWnBpbdzZ3ZllMyHTeT1SE-KYfZa9P4&_rdr

Leave a Reply

Your email address will not be published. Required fields are marked *