രുചിയിലും ഗുണമേന്മയിലും അത്ഭുതം തീര്‍ത്ത് Mom’s Made Pickles

സുഹറാബി ഉമ്മര്‍ (സൗദ) എന്ന വീട്ടമ്മയുടെ വിജയ കഥ

രുചിയുടെ കാര്യത്തില്‍ എപ്പോഴും മികച്ചത് മാത്രം തിരഞ്ഞെടുക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. രുചി മാത്രമല്ല, കഴിക്കുന്നത് എപ്പോഴും ആരോഗ്യപ്രദമായിരിക്കേണ്ടതുണ്ട് എന്നതും ഏറെ പ്രധാനമാണ്. പക്ഷേ, പലപ്പോഴും ഇവ രണ്ടും ചേര്‍ന്നത് നമ്മുടെ കൈകളിലേക്ക് എത്താറില്ല. എന്നാല്‍ അത്തരത്തില്‍ രുചിയുടെ കാര്യത്തിലും ഗുണമേന്മയുടെ കാര്യത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു സംരംഭമാണ് Mom’s Made Pickles.

‘എനിക്ക് എന്ത് ചെയ്യാന്‍ കഴിയും’ എന്ന ചിന്തയില്‍ നിന്നും ഏറ്റവും മികച്ച ഗുണമേന്മയും രുചിയുമേറുന്ന അച്ചാറുകള്‍ നിര്‍മിക്കാം എന്ന ആശയത്തിലേക്ക് ഒരു വര്‍ഷം മുന്‍പാണ് സുഹറാബി ഉമ്മര്‍ എന്ന വീട്ടമ്മ എത്തുന്നത്. അതോടെ, സംരംഭ മേഖലയില്‍ ഈ വീട്ടമ്മ എഴുതാന്‍ തുടങ്ങിയത് പുതിയ വിജയ ചരിത്രമാണ്.

വ്യത്യസ്തമായ അച്ചാറുകള്‍ നിര്‍മിക്കുകയും ആവശ്യക്കാരിലേക്ക് അത് എത്തിച്ചു നല്‍കുകയും വേണം എന്ന ചിന്തയില്‍ നിന്നും നിരവധി കസ്റ്റമേഴ്സ് ഇന്ന് തേടിയെത്തുന്ന മികച്ച സംരംഭമായി Mom’s Made Pickles വിപണികളില്‍ ഇടം പിടിച്ചു തുടങ്ങിയിരിക്കുകയാണ്. കുറഞ്ഞ കാലയളവില്‍ ഇത്രയധികം ആവശ്യക്കാര്‍ ഈ അച്ചാറുകള്‍ തേടിയെത്താന്‍ കാരണം ഗുണമേന്മയും ആരെയും തൃപ്തിപ്പെടുത്തുന്ന രുചിയുമാണ്.

Mom’s Made Pickles ല്‍ എല്ലാവിധ അച്ചാറുകളും ഇന്ന് ലഭ്യമാണ്. നോണ്‍ വെജ്, വെജ് ഇവയ്ക്ക് പുറമെ ഫ്രൂട്ട്‌സുകള്‍ ഉപയോഗിച്ചു കൊണ്ട് നിര്‍മിക്കുന്ന അച്ചാറുകളും ഈ സംരംഭത്തിന്റെ പ്രത്യേകതയാണ്. ഏതൊരു സംരംഭത്തെയും പോലെ തുടക്ക സമയത്ത് വിപണികളില്‍ തന്റെ പ്രോഡക്ട് എത്തിക്കാനും മാര്‍ക്കറ്റിങ് നടത്താനും സുഹറാബി ഉമ്മര്‍ എന്ന സംരംഭകയ്ക്കും കുറച്ചു പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിരുന്നു. ഷോപ്പുകള്‍ തോറും കയറി ഇറങ്ങിയാല്‍ പോലും വളരെ കുറച്ചു പേര്‍ മാത്രമേ അച്ചാറുകള്‍ വാങ്ങാറുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്ന് അങ്ങനെയല്ല.

ആത്മവിശ്വാസവും ഈ മേഖലയെ കുറിച്ചുള്ള കൃത്യമായ അറിവും സുഹറാബി ഉമ്മര്‍ എന്ന വീട്ടമ്മയെ എത്തിച്ചത് വിശാലമായ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് രംഗത്തേക്കാണ്. സോഷ്യല്‍ മീഡിയ വഴി മാര്‍ക്കറ്റിങ് ചെയ്തതോടെ നിരവധി പേര്‍ Mom’s Made Pickles തേടിയെത്താന്‍ തുടങ്ങി. ഇന്ന് കേരളത്തിലെ എട്ട് ജില്ലകളില്‍ റീസെയില്‍ ആയും ബള്‍ക്കായും ഓര്‍ഡര്‍ ലഭിക്കുന്ന മികച്ച സംരംഭമായി Mom’s Made Pickles മാറിയിട്ടുണ്ട്. കേരളത്തിന് പുറത്തും ഈ അച്ചാറുകള്‍ക്ക് ആവശ്യക്കാര്‍ നിരവധിയാണ്.

ഒരു രാസവസ്തുക്കളും ചേര്‍ക്കാതെ, ഗുണമേന്മ സൂക്ഷിക്കുന്നതുകൊണ്ട് തന്നെ വാങ്ങിച്ചവര്‍ പിന്നെയും പിന്നെയും ഈ അച്ചാറുകള്‍ തേടിയെത്തുന്നു. വ്യത്യസ്തമായ അച്ചാറുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏത് തരം അച്ചാറുകളും ഇവിടെ ലഭിക്കുമെന്നത് ഈ സംരംഭത്തിന്റെ വിജയത്തിന് പ്രധാന കാരണമാണ്. ഒരു വരുമാന മാര്‍ഗം എന്ന നിലയില്‍ വീട്ടില്‍ ആരംഭിച്ച ഈ സംരംഭം മികച്ച യൂണിറ്റായി ആരംഭിക്കണം എന്നതാണ് സുഹറാബി ഉമ്മറിന്റെ ഏറ്റവും വലിയ സ്വപ്‌നം.

ഒരുപാട് സ്വപ്‌നങ്ങളും ആഗ്രഹങ്ങളും നിറവേറ്റാനും തളര്‍ത്തിയവര്‍ക്ക് മുന്നില്‍ വിജയിക്കണമെന്ന ലക്ഷ്യവുമായി ആരംഭിച്ച സംരംഭമായതു കൊണ്ട് തന്നെ സ്‌നേഹത്തില്‍ ചാലിച്ച പേരാണ് സുഹറാബി ഉമ്മര്‍ ഈ സംരംഭത്തിന് നല്‍കിയത്. ഒരു ഉമ്മ പാചകം ചെയ്യുന്ന രുചി കൂട്ടുകള്‍ പോലെ ഗുണമേന്മ പോലെ തന്നെയാണ് ഈ സംരംഭവും..

ഈ വളര്‍ച്ചയ്ക്ക് പിന്നില്‍ ഒരു ശക്തി എന്നും കൂടെയുണ്ട്. ഒപ്പം, എല്ലാത്തിനും പിന്തുണയും സഹായവുമായി മകളും കൂടപ്പിറപ്പുകളെ പോലെ മേഘന, ജിനു എന്ന സുഹൃത്തുക്കളും ഈ സംരംഭത്തിന്റെ ഭാഗമായി കൂടെയുണ്ട്..

ഇനിയും രുചിയും ഗുണമേന്മയും നിറഞ്ഞ അച്ചാറുകള്‍ ആളുകളിലേക്ക് എത്തിക്കണം എന്നതാണ് ഈ വീട്ടമ്മയുടെ ആഗ്രഹം. അച്ചാറുകള്‍ക്ക് പുറമെ ഡ്രൈ നട്‌സ്, ചിപ്‌സ്, തേയില പൊടികള്‍ തുടങ്ങിയവയും വിപണിയിലേക്ക് എത്തിക്കുക എന്നതാണ് സുഹറാബി ഉമ്മറിന്റെ പുതിയ ലക്ഷ്യം. Mom’s Made എന്ന ബ്രാന്‍ഡില്‍ തന്നെ, പുതിയ പ്രൊഡക്ടുകള്‍ അടുത്ത് തന്നെ വിപണിയില്‍ പുറത്തിറക്കുവാന്‍ വേണ്ടിയുള്ള ശ്രമത്തിലാണ് ഇപ്പോള്‍ Mom’s Made Pickles ഉം സുഹറാബി ഉമ്മര്‍ എന്ന സംരംഭകയും.

Leave a Reply

Your email address will not be published. Required fields are marked *