കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വിജയിക്കേണ്ടത് അനിവാര്യമെന്ന് കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍. 140ന് മുകളില്‍ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തും. ഓപ്പറേഷന്‍ ലോട്ടസ് ഇക്കുറി വിലപ്പോവില്ലെന്നും തോല്‍വി ഭയന്ന് ബിജെപി വര്‍ഗീയ കാര്‍ഡിറക്കി തുടങ്ങിയതായും ശിവകുമാര്‍ പറഞ്ഞു.
തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഡി.കെ.ശിവകുമാര്‍. 140 സീറ്റിന് മുകളില്‍ പ്രതീക്ഷയുണ്ട്. വിശ്വസ്തരായ പ്രവര്‍ത്തകര്‍ക്കാണ് ഇക്കുറി സീറ്റ് നല്‍കിയതെന്നതിനാല്‍ ഓപ്പറേഷന്‍ താമര ഇക്കുറി വിലപ്പോകില്ലെന്നും ശിവകുമാര്‍ പറഞ്ഞു.തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ബിജെപി വര്‍ഗ്ഗീയ കാര്‍ഡിറക്കുകയാണ്. കോണ്‍ഗ്രസ് ജയിച്ചാല്‍ കലാപമുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ ജനങ്ങളെ ഭയപ്പെടുത്തുകയാണ്.
