നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ചിത്രം എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ‘പഠാൻ’. അതുകൊണ്ട് തന്നെ സിനിമയുടെ പ്രമോഷൻ മെറ്റീരിയലുകൾക്ക് എല്ലാം തന്നെ വൻ വരവേൽപ്പ് ആയിരുന്നു .ചിത്രത്തിലെ ഗാനം ഇറാകിയതുമുതൽ വിവാദം ആകുകയായിരുന്നു. ഗാനരംഗത്തിൽ ദീപിക ധരിച്ച കാവി നിറത്തിലുള്ള ബിക്കിനി ആയിരുന്നു വിവാദങ്ങൾക്ക് ഇടയാക്കിയത് . കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഗാനത്തെ ചൊല്ലിയുള്ള വിവാദം ഇപ്പോഴും തുടരുകയാണ് . ഷാരൂഖിനും ഓരോ ദിവസവും വിമർശനങ്ങളും ഭീഷണികളും ഉയരുകയാണ്. ഇപ്പോൾ പഠാന് പ്രമോഷന്റെ ഭാഗമായി വച്ച ദീപിക പദുക്കോണിന്റെയും ഷാരൂഖ് ഖാന്റെയും കട്ടൗട്ടുകൾ ഒരു വിഭാഗം നശിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തുവരുന്നത്. അഹമ്മദാബാദിലെ ആൽഫവൻ മാളിൽ ആണ് സംഭവം. ബജ്രാജ് ദൾ എന്ന ഹിന്ദു സംഘടനയാണ് സിനിമയുടെ പ്രമോഷൻ മെറ്റീരിയലുകൾ നശിപ്പിക്കുകയും സിനിമ റിലീസ് ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരിക്കുന്നത് എന്നാണ് റിപോർട്ടുകൾ .സിനിമയിലെ ഗാനം പുറത്തിറങ്ങിയ ഉടനെ തന്നെ അത് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തു.നടി ദീപിക പദകോണം ഷാറൂഖാനും തമ്മിലുള്ള പ്രണയ സീനുകൾ ആയിരുന്നു ഗാനത്തിലെ ഹൈലൈറ്റ്.ഇവിടെ വിവാദമായത് ദീപിക ധരിച്ചിരുന്ന കാവി നിറത്തിലുള്ള ബക്കിനിയാണ്.ബിക്കിനി രംഗങ്ങൾ കാവി നിറത്തെയും ഹിന്ദു സംസ്കാരത്തെയും അപമാനിക്കുന്നതാണെന്നാണ് വിവാദങ്ങൾക്ക് കാരണം. ഷാറൂഖിനെതിരെ അത്തരത്തിലുള്ള ഭീഷണിയുമായി അയോധ്യയിലെ പരമഹൻസ് ആചാര്യ എന്ന സന്യാസിനി രംഗത്തെത്തിയിരുന്നു .ഷാരൂഖിനെ കണ്ടാൽ ചുട്ടെരിക്കും എന്നായിരുന്നു ഭീഷണി..ഷാറൂഖാൻ ദീപിക പദുക്കോൺ ജോൺ എബ്രഹാം എന്നിവർ അഭിനയിച്ച അഭിനയിച്ചിരിക്കുന്ന ചിത്രം 2023 ജനുവരിയിൽ റിലീസ് ചെയ്യും.
