ഒരു ഇന്ത്യൻ രാഷ്ട്രീയ നേതാവാണ് രാഹുൽ ഗാന്ധി. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും കോൺഗ്രസ് പ്രസിഡണ്ട് സോണിയാഗാന്ധിയുടെയും മകൻ. രണ്ടുവർഷത്തോളം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ്.
2004 മെയ് മാസത്തെ തിരഞ്ഞെടുപ്പോടു കൂടിയാണ് രാഷ്ട്രീയത്തിലേക്ക് രാഹുൽ ഗാന്ധി പൂർണ്ണമായും കടന്നുവരുന്നത്. 2019 ൽ വയനാട് ലോകസഭാ മണ്ഡലത്തിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. ഇന്ത്യൻ കോൺഗ്രസ് തകർന്നടിഞ്ഞിരിക്കുന്ന ഈ സാഹചര്യത്തിലും ഭാരത് ജോഡോ എന്ന ദീർഘദൂര കാൽനട യാത്രയിലാണ് രാഹുൽ . കോൺഗ്രസ് പാർട്ടിയുടെ സമീപകാലത്തെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ സംഭവമാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര. യാത്രയിലെ ഓരോ ദിവസത്തിന്റെയും വിശേഷങ്ങൾ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും കോൺഗ്രസ് പാർട്ടി പങ്കുവയ്ക്കാറുണ്ട്.വൈവിധ്യങ്ങൾ നിറഞ്ഞ ഇന്ത്യയുടെ പല ചിത്രങ്ങളിലൂടെയും ഇതിനോടകം തന്നെ നാം കടന്നു പോയി. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി പുതിയ വാർത്തയാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. വ്യത്യസ്തത എന്നതിലുപരി കുറച്ച് നർമ്മവും കൂടി ഇതിൽ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇവിടെ വലിയ ചോദ്യം എന്താണെന്ന് വെച്ചാൽ എന്തുകൊണ്ട് രാഹുൽഗാന്ധിക്ക് ജലദോഷം വന്നില്ല എന്നാണ്.

അതിശൈത്യമുള്ള ഡൽഹിയിലെ തെരുവുകളിലൂടെ ഒരു ടീഷർട്ട് മാത്രം ധരിച്ചു പോകുന്ന രാഹുൽ ഗാന്ധിയാണ് ഒരേസമയം കൗതുകവും അതിശയവും സൃഷ്ടിക്കുന്നത്. രാഹുൽ ഗാന്ധിക്ക് ജലദോഷം പിടിക്കാത്തത് വെറും രാഷ്ട്രീയ ഗിമ്മിക്കാണെന്നാണ് ചിലർ പറയുന്നത്. മറ്റു ചിലർ പറയുന്നതാകട്ടെ രാഹുൽ ഗാന്ധി അമാനുഷിക ശക്തിയുള്ളവനാണെന്ന്. എന്നാൽ ഇപ്പോൾ നിങ്ങൾ ആലോചിക്കുന്നുണ്ടോ എന്തുകൊണ്ടാണ് രാഹുൽഗാന്ധിക്ക് ജലദോഷം പിടിക്കാത്തതെന്ന്.
മൈനസ് ഡിഗ്രി തണുപ്പുള്ള തലസ്ഥാനം നഗരിയിലൂടെയാണ് വെറുമൊരു ടീഷർട്ടും ഫാൻസും ധരിച്ച് രാഹുൽ ഗാന്ധി നടക്കുന്നത് രാഷ്ട്രീയ അനുകൂലികളുടെയും വാദ പ്രതിവാദങ്ങൾക്ക് അപ്പുറം രാഹുൽഗാന്ധിക്ക് എന്തുകൊണ്ട് ജലദോഷം പിടിച്ചില്ല.
കാലാന്തരമായി മനുഷ്യവർഗ്ഗത്തിലെ ചില ഉപവിഭാഗത്തിൽ പെട്ടവർക്ക് സംഭവിച്ച ജനിതകമാറ്റം കാരണമാണ് ചിലർക്ക് കൊടും ശൈത്യത്തിലും ജലദോഷം ബാധിക്കാത്തതെന്നാണ് ശാസ്ത്രം പറയുന്നത്.മാറിമറിയുന്ന കാലാവസ്ഥയ്ക്ക് അനുസരിച്ച് നമ്മുടെ ശരീരത്തെ ആരോഗ്യപരമായി നിലനിർത്താൻ നമ്മുടെ നാഡീ വലിയ റോൾ വഹിക്കുന്നുണ്ട്.പെട്ടെന്ന് കാലാവസ്ഥ മാറിയാൽ ചെയ്യേണ്ട പ്രതിരോധ രീതിയെപ്പറ്റി നമ്മുടെ തലച്ചോറിന് നാഡീവ്യൂഹം. നാഡീകോശ റിസപ്റ്ററുകളുടെ നിർദ്ദേശം നൽകുന്നു എന്നാണ് പഠനങ്ങൾ പറയുന്നത് ഇത്തരം നാഡീകളുടെ പ്രവർത്തനം കാരണമാണ് ചിലർക്ക് കൊടും ശൈത്യത്തിലും കൊടുംചൂടിലും ശാരീരികാസ്വസ്സ്ത്യങ്ങൾ അനുഭവപ്പെടാതിരിക്കുന്നത്. എട്ടു ബില്യൺ മനുഷ്യരുള്ള ഈ ലോകത്ത് ഏകദേശം 1.5 ബില്യൺ മനുഷ്യർക്ക് വലിയ രീതിയിലുള്ള ജലദോഷം വരാറില്ല എന്ന് ശാസ്ത്രം പറയുന്നു. അമേരിക്കൻ ജേണൽ ഓഫ് ഹ്യൂമൻ ജനിറ്റിക്‌സിന്റെ പഠനങ്ങൾ പറയുന്നത് മനുഷ്യ ശരീരത്തിലെ ആക്ടീവ് മൂന്ന് എന്ന പ്രോട്ടീൻ അസാന്നിധ്യം കാരണമാണ് ചിലർക്ക് ഇങ്ങനെ ജലദോഷം വരാതിരിക്കുന്നത് എന്നാണ്. ചുരുക്കത്തിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി മാത്രമല്ല കൊടുംതണുപ്പിൽ ജലദോഷം വരാത്ത മനുഷ്യർ വേറെയും ഉണ്ട്.

രാഹുൽഗാന്ധിയുടെ ജലദോഷത്തെ ചൊല്ലി ബിജെപിയുടെ വാദം മറ്റൊന്നാണ്.
ബിജെപി ഐടി സൽ മേധാവി അമിത് മാളവ്യാ ഇതേക്കുറിച്ച് പറഞ്ഞിരുന്നു. ട്വിറ്ററിൽ രാഹുൽഗാന്ധിയുടെ വീഡിയോ പങ്കുവെച്ച് അമിത് മാളവ്യ രാഹുലിനെ രാജകുമാര എന്ന അഭിസംബോധന ചെയ്ത് പരിഹസിച്ചിരുന്നു. രാഹുൽഗാന്ധി ജലദോഷം വരാതിരിക്കാൻ എന്ത് പ്രസാദമാണ് കഴിച്ചിരിക്കുന്നത് എന്ന് പറയണമെന്നും തന്റെ അനുയായികൾക്കും ജലദോഷം വരാതിരിക്കാൻ അത് കൊടുക്കണം എന്നും ബിജെപി നേതാവ് ദുഷ്യന്തഗൗതവും പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ജലദോഷത്തെപ്പറ്റി കോൺഗ്രസ് പാർട്ടിക്കും ഉണ്ട് അവരുടേതായ വാദങ്ങൾ.
എന്നാൽ തനന്റെ ജലദോഷം വലിയ സംഭവമായിരിക്കുന്ന സമയത്ത് രാഹുൽ ഗാന്ധി പറഞ്ഞത് ഇങ്ങനെയാണ്
തന്റെ ടീഷർട്ടിനെ പറ്റിയുള്ള ചർച്ചകൾ ആണ് ഇതിനെല്ലാം പിന്നിൽ എന്നും തനിക്ക് തണുപ്പിനെ പേടിയില്ലെന്നും എന്തിനാണ് തന്റെ ടീഷർട്ടിനെ പറ്റി ചർച്ച ചെയ്യുന്നതെന്നും ഇനി അഥവാ തനിക്ക് ജലദോഷം വരുമ്പോൾ സ്വെറ്റർ ധരിക്കും എന്നുമാണ് അദ്ദേഹം പറഞ്ഞത്.
കന്യാകുമാരിയിൽ നിന്നും സെപ്റ്റംബറിൽ ആരംഭിച്ച ഭാരത് ജോഡോ യാത്ര നൂറ്റി എട്ടു ദിവസങ്ങൾ പിന്നിട്ട് നിലവിൽ ഡൽഹിയിലാണ് ഉള്ളത്. ഇതിനോടകം ഒൻപത് സംസ്ഥാനങ്ങളിലൂടെയും 46 ജില്ലകളിലൂടെയും കടന്നുപോയ ഭാരത് ജോഡോ യാത്ര 2023ലെ റിപ്പബ്ലിക് ദിനത്തിൽ കാശ്മീരിൽ വച്ച് അവസാനിപ്പിക്കും എന്നാണ് കരുതുന്നത്. ഇന്ത്യയെ ഒരുമിപ്പിക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യം. നാനാത്വവും നിറഞ്ഞ ഇന്ത്യയുടെ ആഘോഷമാണ് ഈ യാത്രയെന്നും രാജ്യത്തെ നിലവിലെ പ്രധാന പ്രശ്നമായ തൊഴിലില്ലായ്മ സാമ്പത്തികസ്ഥിരത വെറുപ്പും വിദ്വേഷങ്ങളും കൊണ്ടുള്ള പ്രശ്നങ്ങൾ എന്നിവയെ പറ്റി ചർച്ച ചെയ്യുവാനാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചത് എന്നും കോൺഗ്രസ് പറയുന്നു.
