ഇങ്ങനെയൊന്ന് കരുതിയില്ല. വീഡിയോ പങ്കുവെച്ച് ജാസ്മിൻ എം മൂസ

പ്രേക്ഷകർക്ക് പ്രിയതാരമായി മാറിയ വ്യക്തിയാണ് ജാസ്മിൻ എം മൂസ. ജീവിതത്തിൽ അനുഭവിച്ച കഷ്ടപ്പാടുകൾ കൊണ്ട് ആദ്യം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയും പിന്നെ ജീവിതത്തിലെ കരുത്തുകൊണ്ട് ഹജനഹൃദയങ്ങൾ കീഴടക്കുകയും ചെയ്ത വ്യക്തി. ഏഷ്യാനെറ്റ് സംരക്ഷണം ചെയ്ത ബിഗ് ബോസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ് ജാസ്മിൻ എം മൂസ നിരവധി ആരാധകരുടെ ഹൃദയങ്ങളിലേക്ക് ആഴ്ന്ന് ചെല്ലുന്നത്.
മുഖം നോക്കാതെയുള്ള സംസാരവും നേരെ വാ നേരെ പോ പ്രകൃതവുമാണ് ജാസ്മിന് ബിഗ് ബോസിന് പുറത്ത് ആരാധകരെ ഉണ്ടാക്കി കൊടുത്തത്. ഹൗസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ജിമ്മും വർക്കൗട്ടുമെല്ലാമായി തിരക്കിലാണ് ജാസ്മിൻ എം മൂസ. ബിഗ് ബോസ് മലയാളം സീസൺ ഫോർ ഷോ അവസാനിച്ച ശേഷം മത്സരാർഥിയായിരുന്ന ജാസ്മിൻറെ വിശേഷങ്ങൾ പ്രേക്ഷകർ അറിയുന്നത് അവരുടെ സോഷ്യൽമീഡിയ പേജ് വഴിയാണ്. ജാസ്മിൻ ഈയടുത്ത് കുടുംബത്തെ കാണാൻ വീട്ടിലെത്തിയ വാർത്തയും സമൂഹമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു.ബിഗ് ബോസിൽ ഇമേജ് നോക്കാതെ പെരുമാറിയ ചുരുക്കം ചില മത്സരാർഥികളിൽ ഒരാളാണ് ജാസ്മിൻ.ഇപ്പോഴിത ജാസ്മിൻ പങ്കുവെച്ചൊരു സോഷ്യൽമീഡിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. കരഞ്ഞുകൊണ്ടിരിക്കുന്ന ജാസ്മിനെയാണ് വീഡിയോയിൽ കാണുന്നത്. വീഡിയോയ്ക്കൊപ്പം ഒരു കുറിപ്പും ജാസ്മിൻ പങ്കുവെച്ചിരുന്നു. ‘ഇങ്ങനെ ഒരു പോസ്റ്റ്‌ ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. കാഴ്‌ചയ്‌ക്ക് വെറുപ്പുളവാക്കുന്നതും അസ്വീകാര്യവുമായ ചില ലഘുചിത്രങ്ങൾക്കൊപ്പം ഈ വീഡിയോ റീപോസ്‌റ്റ് ചെയ്യാൻ ഒരു കൂട്ടം യുട്യൂബ് ചാനലുകാരും ഓൺലൈൻ ചാനലുകളും കാത്തിരിക്കുന്നു എന്ന വസ്തുത അറിഞ്ഞുകൊണ്ട് ഞാൻ ഇത് ഇവിടെ പോസ്റ്റ് ചെയ്യുന്നു. കരച്ചിൽ സാധാരണമാക്കുക. നിങ്ങളുടെ വേദന അനുഭവിക്കാനും അത് പുറത്തുവിടാനും നിങ്ങൾ അർഹരാണ്’ എന്നാണ് വീഡിയോ പങ്കുവെച്ച് ജാസ്മിൻ കുറിച്ചത്. ഓൺലൈൻ മീഡിയയിൽ വരുന്ന തലക്കെട്ടുകളോടുളള പ്രതിഷേധം എന്ന പോലെയായിരുന്നു ജാസ്മിന്റെ പോസ്റ്റ്. കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ താരത്ത് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ കമന്റുമായി രംഗത്ത് എത്തി.ബിഗ് ബോസിന് ശേഷം ചില സിനിമയിലും അരങ്ങേറിയിട്ടുണ്ട് ജാസ്മിൻ. ഒമർ ലുലു സംവിധാനം ചെയ്ത നല്ല സമയത്തിലാണ് ജാസ്മിൻ ആദ്യമായി അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിൽ ഒരു പാട്ടിൽ മാത്രമാണ് പ്രത്യക്ഷപ്പെടുന്നതെങ്കിലും ജാസ്മിന് സിനിമയിൽ മുഖം കാണിക്കാൻ സാധിച്ചല്ലോയെന്ന സന്തോഷമാണ് ആരാധകർക്ക്. ഈ ചിത്രം ഡിസംബർ മാസ്മ അവസാനത്തോടെ തിയേറ്ററുകളിലെത്തും

Leave a Reply

Your email address will not be published. Required fields are marked *