വയനാട് മേപ്പാടി പോളി ടെക്നിക് കോളജിൽ എസ്എഫ്ഐ വനിതാ നേതാവിനെ മർദിച്ച കേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് ടി സിദ്ദിഖ് എംഎൽഎയെന്ന് സിപിഐഎം ആരോപിച്ചു. എന്നാൽ ഈ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ടി സിദ്ദിഖ് പറഞ്ഞു.
എസ്എഫ്ഐ വയനാട് ജില്ല വൈസ് പ്രസിഡന്റ് അപർണ ഗൗരിയെ മേപ്പാടി പോളി ടെക്നിക് കോളജിൽ വെച്ച് ആക്രമിച്ച പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ് ആണെന്നാണ് സിപിഎമ്മിന്റെ പറയുന്നത് . പ്രതികൾക്ക് വേണ്ടി സിദ്ദിഖ് വാഹനം ഏർപ്പാടാക്കി നൽകിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഇതെക്കുറിച്ചു പറഞ്ഞു.
യുഡിഎഫിന്റെ ഒരു പരിപാടിയിൽ പങ്കെടുക്കാനായി സംഭവ ദിവസം കോളജിന് മുന്നിലൂടെ പോയിരുന്നുവെന്നും തെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎസ്എഫ് പ്രവർത്തകരെ അഭിനന്ദിച്ചിരുന്നുവെന്നും ടി സിദ്ദിഖ് പറഞ്ഞു.അതേസമയം പ്രതികളെ താൻ സഹായിച്ചെന്ന് തെളിയിക്കാൻ സിപിഎമ്മിനെ വെല്ലുവിളിക്കുന്നുവെന്നും സിദ്ദിഖ് പറഞ്ഞു.
