നടൻ ഷമ്മി തിലകനെതിരായ ‘അമ്മ’ സംഘടനയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് നടി രഞ്ജിനി രംഗത്ത്. ഷമ്മി തിലകനെ പോലുള്ള അഭിനേതാക്കളെ പുറത്തുനിർത്തുന്നത് ദൗർഭാഗ്യകരമാണെന്ന് അവർ പ്രതികരിച്ചു. ബലാത്സംഗ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വിജയ് ബാബു സംഘടനയുടെ ഭാഗമായി നിൽക്കുമ്പോഴാണ് നിരപരാധികൾക്ക് എതിരായ ഇത്തരം നടപടികളെന്നും രഞ്ജിനി വ്യക്തമാക്കി.
‘‘തിലകൻ അങ്കിളിനെയും ഷമ്മി തിലകനെയും പോലെയുള്ള നടന്മാരെ ‘അമ്മ’യില്‍നിന്ന് പുറത്താക്കുന്ന നടപടി ദൗര്‍ഭാഗ്യകരമാണ്. ബലാല്‍സംഗ കേസില്‍ കുറ്റാരോപിതനായ വിജയ് ബാബുവിനെ സംഘടനയില്‍ തുടരാന്‍ ഇവർ അനുവദിക്കുകയും ചെയ്യുന്നു. ഈ താരസംഘടന ഒരു പരിഹാസപാത്രമായി മാറിയിരിക്കുകയാണ്. ഇത് മാഫിയാവല്‍ക്കരണമാണെന്ന് പ്രതികരിച്ച രഞ്ജിനി അമ്മയുടെ ഭാഗമായ എം എൽ എ മാരെയും വിമർശിച്ചു. രണ്ട് എംഎൽഎമാർ അവിടെ ഉറങ്ങുകയാണോ? ഈ ചെറിയ കൂട്ടായ്മയില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ക്കായി നിങ്ങള്‍ക്ക് നിലകൊള്ളാനായില്ലെങ്കില്‍, നിങ്ങളുടെ മണ്ഡലങ്ങളിലെ സാധാരണക്കാര്‍ക്കായി എന്താണ് ചെയ്യാന്‍ പോകുന്നത്?.’’ –രഞ്ജിനി പറയുന്നു.
