കൊച്ചി : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ആകാശ് തില്ലങ്കരിയെ ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. സ്വര്‍ണക്കടത്തില്‍ ആകാശിന് പങ്കുണ്ടെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ആകാശിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം കസ്റ്റംസ് പരിശോധന നടത്തിയിരുന്നു, കൂടാതെ അര്ജ്ജുന് ആയങ്കിയുമായി ആകാശിന് അടുത്ത ബന്ധമുണ്ടന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
അതേസമയം റിമാന്‍ഡില്‍ കഴിയുന്ന അര്ജ്ജുന് ആയങ്കിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍ പരിഗണിക്കും. കള്ളക്കടത്തില്‍ തനിക്ക് പങ്കുണ്ടെന്ന് തെളിയിക്കാനുള്ള രേഖകള്‍ കസ്റ്റംസിന് കിട്ടിയിട്ടില്ലെന്നാണ് ഇയാളുടെ വാദം.
