സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി

രാവിലെ 9 മണിയോടെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യത്തെ സമ്പൂര്‍ണ ബജറ്റാണ് നിയമസഭയില്‍ മന്ത്രി അവതരിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ തന്നെ ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങള്‍ക്കുഉള്ള സാധ്യത കുറവാണ്. സംസ്ഥാനത്തിന്റെ നീണ്ട കാലം ലക്ഷ്യംവെച്ചുള്ള ബജറ്റാണ് അവതരിപ്പിക്കാന്‍ പോകുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കടലാസ് ഒഴിവാക്കി ടാബ്ലെറ്റ് വഴിയാണ് ഇത്തവണ ധനമന്ത്രി ബജറ്റ് വായിക്കുന്നത്. ലോകമെമ്പാടുമുള്ള സമാധാന ചിന്തകരെയും പ്രഗത്ഭരേയും പങ്കെടുപ്പിച്ചുകൊണ്ട് ഓണ്‍ലൈന്‍ ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കുന്നതിനും സമാധാന ചര്‍ച്ചകള്‍ക്ക് ശക്തിപകര്‍ന്നു മായി 2 കോടി രൂപ നീക്കിവെച്ചത് ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് നാലാം തരംഗം വന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബജറ്റില്‍ വിവിധ നികുതികള്‍ വര്‍ധിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്. സേവനങ്ങള്‍ക്കുള്ള ഫീസുകളും കൂടും. ദീര്‍ഘകാലത്തെ ലക്ഷ്യംവെച്ചുള്ള ബജറ്റ് ആയതിനാല്‍ തന്നെ ഭരണപക്ഷ തോടൊപ്പം പ്രതിപക്ഷത്തിന്റേയും സഹകരണം പ്രതീക്ഷിക്കുന്നുവെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. വരുമാനം വര്‍ദ്ധന ആവശ്യമായതിനാല്‍ തന്നെ നികുതികളില്‍ വര്‍ധനയും കോവിഡ് പ്രതിസന്ധിയില്‍ നിന്നും ഉയര്‍ത്തെഴുനേല്‍ക്കാന്‍ ആവശ്യമായ വികസന ക്ഷേമ പദ്ധതികളും ബജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *