സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള 12 ജില്ലകളില്‍ മറ്റന്നാള്‍ വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഐഎംഡി ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചെങ്കിലും കനത്ത ജാഗ്രത തുടരണമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം.

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തമിഴ്‌നാട് തീരത്തോട് അടുക്കുന്നതാണ് ജാഗ്രത നിര്‍ദ്ദേശത്തിന് കാരണം. നിലവില്‍ ശ്രീലങ്കയും തമിഴ്‌നാട് തീരത്തിനും സമീപത്താണ് ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *