മഹാകുംഭമേളയോടനുബന്ധിച്ചു എത്തുന്ന ആളുകളെ വ്യത്യസ്ത രീതിയില്‍ സ്വീകരിക്കാനൊരുങ്ങിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേയുടെ ഐആര്‍സിടിസി. ഇതോടനുബന്ധിച്ചു പ്രയാഗ്‌രാജില്‍ ആഡംബര ടെന്റ് സിറ്റി ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ ഇതിനോടകം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ട് ഉണ്ട് .
ഒരു രാത്രിക്ക് 6,000 രൂപയാണ് ഐആര്‍സിടിസി ഈടാക്കുക. ഇതിന് പുറമേ നികുതിയും നല്‍കണം. രണ്ട് പേര്‍ക്ക് കഴിയാനുള്ള സൗകര്യമുണ്ടാകും. പ്രഭാതഭക്ഷണവും പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. താമസ സൗകര്യം ഒരുക്കുന്നതിന് പുറമേ മഹാകുഭമേളയ്ക്ക് എത്താനായി ആസ്ത, ഭാരത് ?ഗൗരവ് ട്രെയിനുകളും സജ്ജമാക്കിയിട്ടുണ്ട്.
ആത്മീയതയെ ആധുനിക സൗകര്യങ്ങളുമായി സമന്വയിപ്പിച്ചു മഹാകുംഭമേളയ്‌ക്കെത്തുന്നവര്‍ക്ക് നവ്യാനുഭവം നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഐആര്‍സിടിസി ചെയര്‍മാന്‍ സഞ്ജയ് കുമാര്‍ ജെയ്ന്‍ പറഞ്ഞു. രാജ്യത്തിന്റെ ആത്മീയവും സാസ്‌കാരികവുമായ പൈതൃകം പ്രതിഫലിപ്പിക്കാന്‍ ടെന്റ് സിറ്റിക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 
                                            