ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് സംസ്ഥാനതല ജേതാക്കളെ തെരഞ്ഞെടുത്തു

ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രെസ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം സംസ്ഥാന ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തന്‍ നിര്‍വഹിച്ചു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഉപാധ്യക്ഷന്‍ പ്രൊഫ. കെ പി സുധീര്‍ അധ്യക്ഷത വഹിച്ചു. മെമ്പര്‍ സെക്രട്ടറി ഡോ . എസ് പ്രദീപ് കുമാര്‍, പ്രൊഫ സി പി അരവിന്ദാക്ഷന്‍, ഡോ ഇ കുഞ്ഞികൃഷ്ണന്‍, ഡോ. എ. ബിജുകുമാര്‍, ഡോ പി ഹരിനാരായണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു.

വിവിധ ജില്ലകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 90 പ്രൊജെക്ടുകളാണ് സംസ്ഥാനതലത്തില്‍ അവതരിപ്പിക്കപ്പെട്ടത് ഇതില്‍ നിന്നും 16 പ്രൊജെക്ടുകളാണന് ദേശീയതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് ഫെബ്രുവരി 1 മുതല്‍ 5 വരെ ഗുജറാത്തില്‍ വച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്ന ഇരുപത്തിയൊമ്പതാം ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ കേരളത്തിനെ പ്രതിനിധികരിക്കാനായി തിരഞ്ഞെടുക്കപ്പെട്ടവര്‍

  • ആര്‍ദ്ര എന്‍., എന്‍ എന്‍ എം എച്ച് എസ് എസ്, ചേലപറമ്പ, മലപ്പുറം
  • ഫാത്തിമ നേജറിന്‍, എസ് എന്‍ എച്ച് എസ് എസ്, നോര്‍ത്ത് പറവൂര്‍
  • ആദിത്യ ബിജു, ജി എച്ച് എസ് ആതിരാട്ടുകുന്ന, വയനാട്
  • സവ്യ സുരേഷ് സി, എ കെ എന്‍ എം എം എ എംഎച്ച് എസ് എസ്, കാട്ടുകുളം, പാലക്കാട്
  • ഗൗരികൃഷ്ണ കെ യൂ, ഭവന്‍സ് മുന്‍ഷി വിദ്യാശ്രം, തിരുവാങ്കുളം,എറണാകുളം
  • സാരംഗ് ടി, ഗവ.ഗണപത് വി എച്ച് എസ് എസ്ഫറോക്ക്, കോഴിക്കോട്
  • ഷംന ഷെറിന്‍ കെ പി, ജി എച്ച് എസ് എസ്, കുറ്റിക്കാട്ടൂര്‍, കോഴിക്കോട്
  • ഹീരാ നന്ദന പി സുനില്‍, സെന്റ് തോമസ് എച്ച്എസ്എസ്, മരങ്ങാട്ടുപിള്ളി, കോട്ടയം
  • ഗൗരി നന്ദന പി എസ് , ഹോളി ഏഞ്ചല്‍സ്, കോണ്‍വെന്റ് എച്ച് എസ് എസ്, തിരുവനന്തപുരം
  • ഷസ്ഫ ലിയാ പി ടി, സെന്റ് ജോസഫ്സ്, ആംഗ്ലോഇന്ത്യന്‍സ് ജി എച്ച് എസ് എസ്, കോഴിക്കോട്
  • അമീര്‍ അഹമ്മദ്, ബി ആര്‍ സി കുന്നുമ്മേല്‍, കോഴിക്കോട്
  • ആദിഷ് കെ ., എം എ എസ് ജി എച്ച് എസ് എസ്, എട്ടിക്കുളം, കണ്ണൂര്‍
  • ആയിഷ നാട കെ പി, ജി യൂ പി എസ് അരിയല്ലൂര്‍, മലപ്പുറം
  • ജോബ് ടോമി, സെന്റ് ആന്റണിസ് എച്ച് എസ് എസ്, പ്ലാസനാല്‍, കോട്ടയം
  • ദിനു കൃഷ്ണ എ, ജി വി എച്ച് എസ് എസ് വട്ടേനാട്, പാലക്കാട്
  • നിരഞ്ജന പിള്ളൈ ടി, ജി എച്ച് എസ് എസ് പുത്തൂര്‍, കുളക്കട, കൊല്ലം

Leave a Reply

Your email address will not be published. Required fields are marked *