തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ നിന്ന് ആന്റണി പെരുമ്പാവൂര്‍ രാജിവെച്ചു


തിരുവനന്തപുരം: തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ നിന്ന് ആന്റണി പെരുമ്പാവൂര്‍ രാജിവെച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് മരക്കാര്‍ ഒടിടി റിലീസ് ചെയ്യുമെന്ന് വിവരം ആന്റണി പെരുമ്പാവൂര്‍ മാധ്യമങ്ങളെ അറിയിച്ചത്. പിന്നാലെ വിഷയത്തില്‍ പ്രതിഷേധവുമായി തിയേറ്റര്‍ ഉടമകളും രംഗത്തെത്തിയിരുന്നു. ഇതിനും പിന്നാലെയാണ് ആന്റണിയുടെ രാജി.ഫിയോക്ക് ചെയര്‍മാന്‍ ദിലീപിനാണ് ആന്റണി രാജിക്കത്ത് കൈമാറിയത്.ഫിയോക്ക് വൈസ് പ്രസിഡന്റായിരുന്നു ആന്റണി പെരുമ്പാവൂര്‍.

ഇപ്പോള്‍ തീയേറ്ററുകള്‍ക്ക് അനുവദിച്ചിരിക്കുന്ന 50% സീറ്റിങ് കപ്പാസിറ്റി വച്ച് റിലീസ് ചെയ്താല്‍ ചിത്രം ലാഭകരമാകുമോ എന്നതിലാശങ്കയുണ്ട്. ഏതായാലും ഇനി അധികം കാത്തിരിക്കാനാകില്ല. മരക്കാര്‍ സിനിമ എടുത്ത സമയത്ത് തീയേയറ്ററിന് വേണ്ടി തന്നെയാണ് ഞങ്ങള്‍ ആലോചിച്ചത്. ഏറെ നാള്‍ കാത്തിരുന്നു, ഇനിയും കാത്തിരിക്കാനില്ല. ഒന്നുകില്‍ തീയേറ്റര്‍ അല്ലെങ്കില്‍ ഒടിടി റിലീസ് എന്നത് തള്ളിക്കളയാനാകാത്ത സ്ഥിതിയാണ്, തീയേറ്ററിലും ഒടിടിയിലും ഒരുമിച്ചുണ്ടാകില്ല, എന്നും അദ്ദേഹം മുന്‍പൊരിക്കല്‍ പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *