ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ സംസ്ഥാനങ്ങലില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് കെന്ദ്രം. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ശതമാനത്തിലധികം രേഖപ്പെടുത്തുന്ന ജില്ലകളില്‍ കര്‍ശന നിയന്ത്രണം നടപ്പാക്കാന്‍ നിര്‍ദേശം നല്കി.. ദേശീയ തലത്തില്‍ രോഗ ബാധ കുറയുമ്പോഴും ദിനംപ്രതി കേസുകള്‍ വര്‍ധിക്കുന്ന കേരളം ഉള്‍പ്പെടെയുള്ള 10 സംസ്ഥാനങ്ങള്‍ക്കാണ് നിര്‍ദേശം.
കേരളം, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, ഒഡീഷ, അസം, മിസോറം, മേഘാലയ, ആന്ധ്രാപ്രദേശ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമമാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണിന്റെ അധ്യക്ഷതയിലല്‍ ചേര്‍ന്ന യോഗത്തില്‍ കേരളം ഉള്‍പ്പെടെയുള്ള 10 സംസ്ഥാനങ്ങളിലെ നിലവിലെ സാഹചര്യം വിലയിരുത്തി.
ടിപിആര്‍ പത്ത് ശതമാനത്തില്‍ കൂടുതലുള്ള 46 ജില്ലകള്‍ രാജ്യത്തുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്. ജനക്കൂട്ടത്തെ നിയന്ത്രിക്കണം. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിലെ ക്ലസ്റ്ററുകളില്‍ നിയന്ത്രണം ശക്തമാക്കണം. രോഗ ബാധയുടെ അടിസ്ഥാനത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി തിരിച്ച കാര്യക്ഷമായി നിയന്ത്രണം നടത്തണമെന്നും, വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
