കേരളത്തില്‍ ബുധനാഴ്ച മുതല്‍ വീണ്ടും വ്യാപകമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിനു സമീപം സ്ഥിതിചെയ്തിരുന്ന ന്യൂന മര്‍ദ്ദം ദുര്‍ബലമായി. ഇന്നുവരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനും തുടര്‍ന്ന് മഴയുടെ ശക്തി കുറയാനും സാധ്യതയുണ്ട്.

കിഴക്കന്‍ കാറ്റിന്റെ സ്വാധീനം കേരളം ഉള്‍പ്പെടയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ സജീവമാകുന്നതിന്റെ ഭാഗമായി കേരളത്തില്‍ ബുധനാഴ്ച മുതല്‍ തുടര്‍ന്നുള്ള 3-4 ദിവസങ്ങളില്‍ വ്യാപകമായി മഴക്ക് സാധ്യതയുണ്ട്.

ഒറ്റപെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. കേരളതീരത്തിന് സമീപം തെക്കു-കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ദുര്‍ബലമായെങ്കിലും വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തില്‍ കഴിഞ്ഞ ദിവസം കേരള തീരത്ത് സജീവമായ ഇടിമിന്നല്‍ മേഘങ്ങള്‍ അഥവാ കൂമ്പാര മേഘങ്ങളാണ് കനത്ത മഴയായി നാശം വിതച്ചത്.

Leave a Reply

Your email address will not be published. Required fields are marked *