കാശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ ; മലയാളി ജവാനടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ മലയാളി ജവാന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. കോഴിക്കോട് സ്വദേശിം എം ശ്രീജിത്ത്, എം ജസ്വന്ത് റെഡ്ഡി എന്നിവരാണ് കൊല്ലപ്പെട്ടത്. രാജൗരി ജില്ലയിലെ സുന്ദര്‍ബാനി സെക്ടറിലാണ് സൈന്യവും ഭീകരരും തമ്മില്‍ വെടിവെപ്പ് ഉണ്ടായത്. സൈന്യം നല്‍കിയ തിരിച്ചടിയില്‍ രണ്ട് ഭീകരരെ വധിച്ചു.

ഏറ്റുമുട്ടല്‍ അവസാനിച്ചെങ്കിലും പ്രദേശത്ത് ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പരിക്കേറ്റ രണ്ട് സൈനികരെ ആശുപത്രികളിലേക്ക് മാറ്റി. പാക് ഭീകരസംഘടനകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഭീകരരാണ് കൊല്ലപ്പെട്ടത്.പരിക്കേറ്റ സൈനികരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഭീകരരുടെ നുഴഞ്ഞു കയറ്റശ്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *