സാമൂഹ്യ പ്രവര്‍ത്തകരുടെ സംഭാവനകള്‍ വിലമതിക്കാനാവാത്തത്: ജോസ് കെ മാണി എം പി

പാലാ: നാടിന്റെ പുരോഗതിക്കു സാമൂഹ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് ജോസ് കെ മാണി എം പി പറഞ്ഞു. കേരളാ കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച സാംസ്‌ക്കാരിക സമ്മേളനവും കേരള രത്‌ന പുരസ്‌കാര സമര്‍പ്പണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ പ്രവര്‍ത്തനരംഗത്ത് കര്‍മ്മനിരതരാവാന്‍ യുവാക്കള്‍ തയ്യാറാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എം പി ചൂണ്ടിക്കാട്ടി. സാമൂഹ്യ പ്രതിബദ്ധത കേരള സമൂഹത്തിന്റെ പ്രത്യേകതയാണെന്നു ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു.

വിവിധ മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കു റെജി ലൂക്കോസ്, എബി ജെ ജോസ്, സൂരജ് പാലാക്കാരന്‍, ടോം ജോസഫ്, കിഷോര്‍കുമാര്‍, സന്തോഷ് മരിയസദനം, ഒ സി സെബാസ്റ്റ്യന്‍, ആല്‍വിന്‍ ഫ്രാന്‍സിസ്, നീനാ പിന്റോ , പിന്റോ മാത്യു, ബിനു വള്ളോംപുരയിടം എന്നിവര്‍ക്കു പ്രശസ്തിഫലകവും സ്വര്‍ണ്ണപതക്കവും അടങ്ങുന്ന കേരള രത്‌ന പുരസ്‌കാരം ജോസ് കെ മാണി എം പി യും മാണി സി കാപ്പന്‍ എം എല്‍ എ യും ചേര്‍ന്ന് സമ്മാനിച്ചു.

കെ സി തങ്കച്ചന്‍ കുന്നുംപുറം അധ്യക്ഷത വഹിച്ചു. പി ആര്‍ സാബു, ജോയി ജോര്‍ജ്, കുര്യാക്കോസ് ജോസഫ്, കെ ഒ രഘുനാഥ്, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍, ജയ്‌സണ്‍ പുത്തന്‍കണ്ടം, മത്തച്ചന്‍ ഉറുമ്പുകാട്ട്, ജെയ്‌സി സണ്ണി, സതീഷ് കെ ബി, ജോര്‍ജ് കണംകൊമ്പില്‍, സുധാകരന്‍നായര്‍ കെ വി,ജെറി ജോസ് തുമ്പമറ്റം, സിബി അഴകന്‍പറമ്പില്‍, ഗില്‍ബി നെച്ചിക്കാട്ട്, വിപിന്‍ ശശി, അഡ്വ ബോബി ജോര്‍ജ്, പ്രതാപവര്‍മ്മ രാജ, റിജോയ് നെല്ലിപ്പുഴ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *