സംസ്ഥാനത്ത് ഇന്ന് 16,671 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 1,14,627 ടെസ്റ്റുകള്‍ നടത്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 16,671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 1,14,627 ടെസ്റ്റുകള്‍ നടത്തി. എറണാകുളം 2500, തിരുവനന്തപുരം 1961, തൃശൂര്‍ 1801, കോഴിക്കോട് 1590, കൊല്ലം 1303, മലപ്പുറം 1200, കോട്ടയം 1117, പാലക്കാട് 1081, ആലപ്പുഴ 949, കണ്ണൂര്‍ 890, പത്തനംതിട്ട 849, വയനാട് 661, ഇടുക്കി 486, കാസര്‍ഗോഡ് 283 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 1,65,154 പേരാണ് ചികിത്സയിലുള്ളത്.

കൊവിഡ് കേസുകളിലെ വളര്‍ച്ചാ നിരക്ക് മറ്റ് ആഴ്ചകളെ അപേക്ഷിച്ച് ഈ ആഴ്ചയില്‍ 5 ശതമാനം കുറഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ചെറുപ്പക്കാര്‍ക്ക് ഇടയില്‍ കൂടുതല്‍ റീ – ഇന്‍ഫെക്ഷന്‍ കൂടുതലാണ്. പത്തനംതിട്ട, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഇത് കൂടുതലാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മെഡിക്കല്‍ കോളേജുകളില്‍ കൊവിഡ് ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണത്തില്‍ കുറവുണ്ട്.

കൊവിഡ് മരണം 57.6 %വും വാക്‌സിന്‍ എടുക്കാത്തവരെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 26.3% ആദ്യഡോസ് എടുത്തവരാണ്. 7.9% രണ്ടു ഡോസ് എടുത്തവരും മരിച്ചു. ഇവരില്‍ ഭൂരിഭാഗവും പ്രായാധിക്യം, അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ ആയിരുന്നു. ആകെ മൂന്നരക്കോടി ഡോസ് വാക്‌സിന്‍ നല്‍കി. 91.61% പേര്‍ക്ക് ആദ്യഡോസ് വാക്‌സീന്‍ നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,627 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,73,920 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,51,893 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,027 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1825 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 1,65,154 കോവിഡ് കേസുകളില്‍, 12.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 120 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,248 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,794 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 692 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 75 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,242 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2488, കൊല്ലം 141, പത്തനംതിട്ട 218, ആലപ്പുഴ 1145, കോട്ടയം 1605, ഇടുക്കി 651, എറണാകുളം 567, തൃശൂര്‍ 2496, പാലക്കാട് 711, മലപ്പുറം 1397, കോഴിക്കോട് 1118, വയനാട് 331, കണ്ണൂര്‍ 1019, കാസര്‍ഗോഡ് 355 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,65,154 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 44,23,772 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Leave a Reply

Your email address will not be published. Required fields are marked *