വിവാദ കാര്‍ട്ടൂണിസ്റ്റ് കര്‍ട്ട് വെസ്റ്റെര്‍ഗാര്‍ഡ് അന്തരിച്ചു

കോപ്പന്‍ഹേഗന്‍ : ഡാനീഷ് കാര്‍ട്ടൂണിസ്റ്റഅ കര്‍ട്ട് വെസ്റ്റെര്‍ഗാര്‍ഡ്{86}അന്തരിച്ചു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ വരച്ചതിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയനായിരുന്നു കര്‍ട്ട്. 2005 ല്‍ ആണ് ഡാനിഷ് പത്രമായ ജയ്‌ലാന്‍ഡഡ് പോസ്റ്റണില്‍ കര്‍ട്ട് വെസ്‌റ്റെര്‍ഗാര്‍ഡിന്റെ വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. ഇതിന് ശേഷം നിരവധി മുസ്ലീം സംഘടനകളില്‍ നിന്ന് ലോകവ്യാപകമായ പ്രതിഷേധങ്ങള്‍ ഉണ്ടായി. ഡെന്മാര്‍ക്കിനെതിരെ വ്യാപക രാഷ്ട്രീയ നീക്കങ്ങള്‍ക്കും ആക്രമങ്ങള്‍ക്കും ഇത് ഇടയാക്കി. ഡാനീഷ് എംബസികള്‍ ആക്രമിക്കപ്പെട്ടു. കര്‍ട്ട് വെസ്റ്റെര്‍ഗാര്‍ഡിനെതിരം വധഭീക്ഷണികളും ഉണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *