വാഹന രജിസ്ട്രേഷന്‍ പൂര്‍ണമായും ഷോറൂമിലേക്ക് മാറുന്നു

തിരുവനന്തപുരം: പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പൂര്‍ണമായും ഷോറൂമിലേക്ക് മാറ്റുന്നു. ഡീലര്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍തന്നെ നമ്പര്‍ അനുവദിക്കുന്ന വിധത്തില്‍ വാഹന്‍ സോഫ്റ്റ്വേറില്‍ മാറ്റംവരുത്തും. അനുവദിക്കുന്ന നമ്പറില്‍, അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് തയ്യാറാക്കി ഘടിപ്പിച്ചാല്‍ മാത്രമേ വാഹനം നിരത്തിലിറക്കാനാവൂ.

പുതിയ ക്രമീകരണ പ്രകാരം നമ്പര്‍ അനുവദിക്കുന്നതോടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാകും. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് പിന്നീട് ഓഫീസില്‍ തയ്യാറാക്കുന്നത്. അപേക്ഷയില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ അനുവദിച്ച നമ്പര്‍ റദ്ദാക്കേണ്ടിവരും.ഇതിന്റെ ബുദ്ധിമുട്ട് വാഹന ഉടമയും അനുഭവിക്കേണ്ടിവരും. പുതിയ വാഹനം വാങ്ങുന്നവര്‍ക്ക് നിലവിലെ പരിശോധനാ സംവിധാനം സുരക്ഷിതമാണ്.

Leave a Reply

Your email address will not be published. Required fields are marked *