കൊച്ചി മെട്രോ എംഡി ലോക്‌നാഥ് ബെഹ്റ അവധിയില്‍

കൊച്ചി: കൊച്ചി മെട്രോ റെയില്‍ എം ഡി ലോക്‌നാഥ് ബെഹ്‌റ അവധിയില്‍ പ്രവേശിച്ചു.ഭാര്യയുടെ ചികിത്സാര്‍ഥമാണ് അവധിയെന്നാണ് വിശദീകരണം. ബെഹ്‌റ, സ്വദേശമായ ഒഡിഷയിലേക്കു പോവുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.

പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ അറസ്റ്റിന് ശേഷം മുന്‍ സംസ്ഥാന പൊലീസ് മേധാവി കൂടിയായിരുന്ന ബെഹ്‌റ ഓഫിസില്‍ വന്നിരുന്നില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇദ്ദേഹം അവസാനമായി ഓഫിസിലെത്തിയത്.

ഭാര്യയുടെ ചികിത്സാര്‍ത്ഥമാണ് അവധിയില്‍ പ്രവേശിച്ചതെന്നാണ് വിശദീകരണം. ബെഹ്‌റ നാട്ടിലേക്കുപോകും. പുരാവസ്തു വില്‍പനക്കാരനെന്ന് അവകാശപ്പെട്ടു തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിന്റെ മ്യൂസിയത്തില്‍ ബെഹ്‌റ സന്ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *