വടശ്ശേരിക്കോണം ദേശസേവിനി ഗ്രന്ഥശാലയിലെ വിദ്യാരംഭത്തിന് ദക്ഷിണയായി ഗുരുവന്ദനം

വര്‍ക്കല : വിദ്യാരംഭ ചടങ്ങിനോടനുബന്ധിച്ച് നടത്തിയ ‘ഗുരുവന്ദനം’ പരിപാടി ഗുരു ദക്ഷിണയാക്കി വടശ്ശേരിക്കോണം ദേശസേവിനി ഗ്രന്ഥശാല വിജയദശമി ദിനാചരണം വേറിട്ടതാക്കി. ഗ്രന്ഥശാല ഹാളില്‍ നടന്ന ‘ഗുരുവന്ദനം’ ചടങ്ങ് കലാസാഹിത്യ, സാമൂഹിക സാംസ്‌കാരിക വൈജ്ഞാനിക രംഗങ്ങളിലെ പ്രമുഖരെ ആദരിക്കാനുള്ള വേദിയായി മാറി.


ഷാജി.എസ്, മജീഷ്യന്‍ വര്‍ക്കല മോഹന്‍ദാസ്, കവയത്രി ഷീന രാജീവ്, മുത്താന ജി.ഷാജി എന്നിവര്‍ ദേശസേവിനി ഗ്രന്ഥശാല എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വി പ്രിയദര്‍ശിനിയില്‍ നിന്ന് ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി.


മുന്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റും ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ എസ്.ഷാജി കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചു.
ദേശസേവിനി ഗ്രന്ഥശാല പ്രസിഡന്റ് സാബു.എസ് അധ്യക്ഷത വഹിച്ചു. വര്‍ക്കല താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ബി.ഓമനടീച്ചര്‍, ഗ്രന്ഥശാല സെക്രട്ടറി എസ് സുദര്‍ശനന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബി ശശിധരന്‍, വടശ്ശേരിക്കോണം പ്രസന്നന്‍,പാലവിള ഷാജി,ശശികുമാര്‍, അഡ്വ.മുബാറക്ക് റാവുത്തര്‍, ലൈബ്രേറിയന്‍ ശരണ്യ ആര്‍.എസ്, ജ്യോതിഷ് എസ്.എല്‍, പ്രസേന സിന്ധു എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *