ഭാരത് ഭവന്‍ വിവര്‍ത്തന രത്‌ന-സമഗ്ര സംഭാവനാ പുരസ്‌ക്കാരങ്ങള്‍ക്ക് രചനകള്‍ ക്ഷണിക്കുന്നു

വിവിധ ഇന്ത്യന്‍ ഭാഷകളില്‍ നിന്നും മലയാള ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട കൃതികള്‍ക്കുള്ള ഭാരത് ഭവന്‍ വിവര്‍ത്തനരത്ന പുരസ്‌ക്കാരത്തിനും, സമഗ്ര സംഭാവനാ പുരസ്‌ക്കാരത്തിനും രചനകള്‍ ക്ഷണിച്ചു . കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ നല്‍കി വരുന്ന പുരസ്‌ക്കാരങ്ങള്‍ക്ക് 2021 ജനുവരി 1 മുതല്‍ 2021 ഡിസംബര്‍ 31 വരെയുള്ള രചനകളാണ് പരിഗണിക്കുക. .

നോവല്‍, നാടകം,ലേഖനം, കവിത, കഥാ സമാഹാരം എന്നീ ശാഖകളില്‍ ഉള്‍പ്പെട്ട വിവര്‍ത്തന കൃതികളാണ് വിവര്‍ത്തനരത്ന പുരസ്‌ക്കാരത്തിനായി പരിഗണിച്ചു വരുന്നത് . ഇന്ത്യയിലെ വിവിധ ഭാഷകളില്‍ രചിക്കപ്പെട്ടിട്ടുള്ള ബൃഹത്തായ സാഹിത്യ കൃതികള്‍ മലയാളത്തിലേക്ക് നിരന്തരം വിവര്‍ത്തനം ചെയ്തുകൊണ്ട് മലയാളഭാഷയെയും സാഹിത്യത്തെയും സമ്പന്നമാക്കിയ വിവര്‍ത്തകരെയാണ് വിവര്‍ത്തന രത്‌ന സമഗ്ര സംഭാവനാ പുരസ്‌ക്കാരത്തിന് പരിഗണിക്കുന്നത്.

30,001.00 രൂപയും (മുപ്പത്തിനായിരത്തി ഒന്ന് രൂപയും) പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് സമഗ്ര സംഭാവനാ പുരസ്‌ക്കാരം. 25,000.00 (ഇരുപത്തി അയ്യായിരം രൂപ) രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് ഭാരത് ഭവന്‍ വിവര്‍ത്തനരത്ന പുരസ്‌ക്കാരം. 2022 ഫെബ്രുവരി 5 നകം മെമ്പര്‍ സെക്രട്ടറി, ഭാരത് ഭവന്‍, തൃപ്തി, തൈക്കാട് പി ഒ, തിരുവന ന്തപുരം 14 എന്ന വിലാസത്തില്‍ തപാല്‍ മാര്‍ഗ്ഗമോ നേരിട്ടോ കൃതികള്‍ സമര്‍പ്പിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് 0471 4000 282, 999 5484 148 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *