തലയോലപ്പറമ്പില്‍ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ചു.

തലയോലപ്പറമ്പില്‍ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. മൂന്നു അന്യസംസ്ഥാന തൊഴിലാളികള്‍ക്കാണ് പൊള്ളലേറ്റത്.
തലയോലപ്പറമ്പ് ചന്തയിലെ മീന്‍ വില്‍പന ശാലകള്‍ക്ക് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന ആക്രികടയിലാണ് തീപ്പിടുത്തമുണ്ടായത്.ഇന്ന് രാവിലെ 9.45 നാണ് തീപ്പിടുത്തമുണ്ടായത്. വാഹനം പൊളിക്കാന്‍ നിന്ന ബീഹാര്‍ സ്വദേശികളായ ശര്‍വന്‍, രാജ്കുമാര്‍, അഭിജിത്ത് എന്നിവര്‍ക്കാണ് പൊള്ളാലേറ്റത്. ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്.

Leave a Reply

Your email address will not be published. Required fields are marked *