ന്യൂഡല്‍ഹി: 50 കോടി ഡോസ് വാക്സിന്‍ നല്‍കിയത് കൊവിഡിനെതിരെയുള്ള പോരാട്ടത്തിന് കരുത്താകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ചയാണ് ഇന്ത്യയില്‍ 50 കോടി ഡോസ് വാക്സീന്‍ പൂര്‍ത്തിയായത്.പൗരന്മാര്‍ക്ക് എല്ലാവര്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
നിലവില്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് കൊവിഡ് വാക്സിന്‍ നല്‍കുന്നത്. കൊവാക്സിന്‍, കൊവിഷീല്‍ഡ്, സ്പുട്നിക് വാക്സിനുകളാണ് ഇപ്പോള്‍ നല്‍കുന്നത്. 25 ശതമാനം സ്വകാര്യമേഖലക്കും അനുവദിച്ചിട്ടുണ്ട്.
