ദിയ കൃഷ്ണ ആഭരണ ബിസിനസിലൂടെ പറ്റിച്ചുവെന്ന ആരോപണവുമായി യൂട്യൂബര്‍

യൂട്യൂബര്‍ ദിയ കൃഷ്ണ നടന്‍ കൃഷ്ണകുമാറിന്‍റെ മകൾ എന്ന നിലയിലാണ് ആളുകൾ കൂടുതൽ ശ്രദ്ധ നൽക്കാൻ തുടങ്ങിയത്. പീന്നിട് വണ്‍ മില്ല്യണിലേറെ ഫോളോവേര്‍സുളള ഇന്‍ഫ്യൂവെന്‍സറായി മാറുകയായിരുന്നു. ഓസി എന്ന വിളിപ്പേരുള്ള ദിയയുടെ വിവാഹം അടക്കം സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായിരുന്നു. ഇന്ന് ദിയ ഒരു സംരംഭക കൂടിയാണ് ‘ഓ ബൈ ഓസി’ എന്ന ഓണ്‍ലൈന്‍ ആഭരണ സംരംഭവും ദിയയ്ക്കുണ്ട്.

എന്നാല്‍ ഇപ്പോള്‍ ഒരു വിവാദത്തില്‍പ്പെട്ടിരിക്കുകയാണ് ദിയയും ദിയുടെ ബിസിനസും. ഇവരുടെ സംരംഭത്തിലൂടെ വിറ്റ ആഭരണം മോശം രീതിയിലാണ് ലഭിച്ചത് എന്നാണ് ഒരു യൂട്യൂബര്‍ ആരോപണം ഉയർത്തിയത്. മൂന്ന് ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലായ ഉപ്പും മുളകും ലൈറ്റ് കുടുംബാം​ഗംമായ സംഗീതയാണ് ദിയയുടെ സ്ഥാപനത്തിന്‍റെ ഉത്പന്നത്തിനെതിരെ പരാതിയുമായി എത്തിയത്. മാലയും രണ്ട് കമ്മലുമാണ് താന്‍ ഈ സംരംഭത്തില്‍ നിന്ന് വാങ്ങിയതെന്നും എന്നാൽ കവർ തുറന്ന് നോക്കിയപ്പോൾ മാലയിലെ കല്ലുകൾ ഇളകി കിടക്കുകയായിരുന്നുവെന്നും മാത്രമല്ല കമ്മലിന്‍റെ പെയറില്‍ ഒന്ന് മാത്രമാണ് ഉള്ളതെന്നും സം​ഗീത പറയുന്നു.

ഇതിന്റെ ഫോട്ടോ താൻ പകർത്തിയിരുന്നുവെന്നും ഇക്കാര്യങ്ങളെല്ലാം പരാതിപ്പെടാൻ വിളിച്ചിട്ടും യാതൊരു പ്രതികരണവും സംരംഭത്തിന്‍റെ ടീമിന്റെ ഭാ​ഗത്ത് നിന്നും ഉണ്ടായില്ലെന്നും സം​ഗീത തന്‍റെ യൂട്യൂബ് വീഡിയോയില്‍ ആരോപിച്ചു. ഒപ്പം സാധനം മാറ്റികിട്ടണമെങ്കില്‍ അണ്‍ബോക്സിംഗ് വീഡിയോ വേണം എന്ന് പറഞ്ഞുവെന്നും സംഗീത പറഞ്ഞു. എന്നാല്‍ ദിയയുടെ പേര് സംഗീത പറഞ്ഞില്ലെങ്കിലും സംഗീതയുടെ വീഡിയോയ്ക്ക് പിന്നാലെ ഇതിനെ റിയാക്ട് ചെയ്ത് നിരവധി വീഡിയോകള്‍ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടു. ഇതിന് പ്രതികരണമാണ് ഇന്‍സ്റ്റഗ്രാം പേജിലെ സ്റ്റോറിയിലൂടെ ദിയ നല്‍കിയത്.

അണ്‍ബോക്സിംഗ് വീഡിയോ നിര്‍ബന്ധമാണ് എന്ന് പറഞ്ഞ ദിയ. തനിക്കെതിരെ ആരോപണം ഉന്നയിച്ച സ്ത്രീ യും ഫാഷന്‍ ഉത്പന്നങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്നവരാണെന്നും. അവരും ഇത്തരം കാര്യങ്ങള്‍ ചെയ്യാറുണ്ടെന്ന് ഒരു സ്ത്രീ ആരോപിക്കുന്ന സ്ക്രീന്‍ ഷോട്ടും ദിയ പങ്കുവച്ചിരുന്നു. ഇവരുടെ ഷോപ്പിൽ നിന്നും ഒരിക്കൽ ഞാൻ ഒരു നെക്ക് പീസ് വാടകയ്‌ക്ക് വാങ്ങിയ ശേഷം ഉപയോ​ഗിച്ച് ഞാൻ കൃത്യമായി പാക്ക് ചെയ്ത് തിരികെ അയച്ചു. എന്നാൽ ഉൽപ്പന്നം അവിടെ എത്തിയപ്പോൾ ആ ഫ്രോഡ് ലേഡി എന്നെ വിളിച്ച് നെക്ക് പീസ് പൊട്ടിയെന്നും നിങ്ങളുടെ അഡ്വാൻസ് തുക ഞങ്ങൾക്ക് തിരികെ നൽകാനാവില്ലെന്നും പറഞ്ഞു.

പണം സമ്പാദിക്കാൻ അവർ എന്തും ചെയ്യാം. റോങ്ങ് വീഡിയോകൾ എടുത്ത് അതിനോട് പ്രതികരിക്കുക എന്നത് ചില യൂട്യൂബർമാർക്ക് ഉള്ളടക്കം സൃഷ്ടിക്കുന്നതിനുള്ള ഏക മാർഗമാണ് എന്നാണ് ഉപ്പും മുളകും ഫാമിലി ലൈറ്റിന്‍റെ പരാതിയെ തുടർന്ന് തനിക്കെതിരെ റിയാക്ഷൻ വീഡിയോ പങ്കുവെച്ചവർക്ക് ദിയ നൽകിയ മറുപടി. ഇതിനോടകം തങ്ങൾക്ക് പത്ത് ലക്ഷത്തിലധികം ഹാപ്പി കസ്റ്റമേഴ്സിനെ ലഭിച്ചുവെന്നാണ് ദിയ ഓ ബൈ ഓസിയുടെ ഇൻസ്റ്റ​ഗ്രാം പേജിൽ കുറിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *