ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് ക്ഷേത്രത്തില്‍ ജാതീയ വിവേചനം നേരിട്ട സംഭവത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പരിഹസിച്ച് ബിഗ് ബോസ് താരം അഖില്‍ മാരാര്‍. കണ്ണൂരില്‍ ജാതിവിവേചനം നേരിട്ടുവെന്ന് മന്ത്രി പറയുകയാണ്. പിന്നെ എന്ത് മാങ്ങാത്തൊലിയാണ് പത്ത് എഴുപത്തഞ്ച് വര്‍ഷങ്ങളായി നിങ്ങളിവിടെ ഉണ്ടാക്കിയെന്ന് പറയുന്നത്. എന്ത് നവോഥാനമാണ് നിങ്ങള്‍ ഉണ്ടാക്കിയതെന്ന് പറയുന്നതെന്നും അഖില്‍ മാരാര്‍ പരിഹസിച്ചു.
സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്ന അഖില്‍ മാരാരിന്റെ വീഡിയോ ഇതിനകം വൈറലായിരിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്താണ് കേരളത്തില്‍ ഉണ്ടാക്കി കൊണ്ടിരിക്കുന്നത്? ജനങ്ങളെ തമ്മിലടിപ്പിക്കുന്നതായിരുന്നോ നിങ്ങളുടെ പണിയെന്നും മാരാര്‍ ചോദിച്ചു. സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം പിന്നിട്ടിട്ടും, കേരളത്തില്‍ ഇതുവരെ ജാതി ഇല്ലാതാക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സാധിച്ചിട്ടില്ലെങ്കില്‍, പിന്നെ അവരെന്താണ് ചെയ്തതെന്നാണ് ചോദിക്കാനുള്ളത്.
ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ഒരു ആശയമുണ്ടല്ലോ? ബിജെപി അവരുടെ ആശയമാണ് പ്രചരിപ്പിക്കുന്നത്. അതിനെ നിങ്ങള്‍ വര്‍ഗീയത എന്ന് വിളിക്കുന്നു. അതവര്‍ പറഞ്ഞുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. പക്ഷേ നിങ്ങളുടെ ആശയം എന്താണ്? ഇടതുപക്ഷത്തിന്റെ ആശയം എന്താണ്? ഈ രാജ്യത്ത് നിന്ന് മനുഷ്യന്റെ ദാരിദ്ര്യം ഇല്ലാതാക്കണം, സാധാരണക്കാരനെ ഉയര്‍ത്തി കൊണ്ടുവരണം.ഇവിടെ ജാതി ഇല്ലാതാക്കണം.
ഇതൊക്കെ ഇല്ലാതാക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ നടപ്പാക്കിയ ആശയം എന്താണ്? ഇത് കാലങ്ങളായി താന്‍ ചോദിച്ച് കൊണ്ടിരിക്കുന്ന കാര്യമാണെന്നും അഖില്‍ മാരാര്‍ പറഞ്ഞു. ഇടതുപക്ഷം ഭരിക്കുന്നുണ്ട്, അവര്‍ പ്രതിപക്ഷത്തും വന്നിട്ടുണ്ട്. എന്താണ് അവര്‍ നടപ്പാക്കി വിജയിച്ച ഒരു കമ്മ്യൂണിസ്റ്റ് ആശയം. നിങ്ങള്‍ നിങ്ങളുടെ പാര്‍ട്ടിക്കാരോട് ചോദിക്കണം. നിങ്ങള്‍ക്ക് വോട്ട് തന്നിട്ട് കമ്മ്യൂണിസ്റ്റുകാരെ എന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് ചോദിക്കരുത്.
എനിക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് ഒരു വിരോധവുമില്ല. നിങ്ങളെ എല്ലാ കാലവും അടിമയാക്കി വെച്ച്, അവന്റെ മനസ്സില്‍ വിഷം കുത്തിവെച്ച് കൊണ്ടിരിക്കുന്ന നേതാക്കന്‍മാരുടെ നയത്തിനെതിരെയാണ് ഞാന്‍ സംസാരിക്കുന്നത്. ഉള്ളില്‍ വിപ്ലവം സൂക്ഷിക്കുന്ന, സാധാരണക്കാര്‍ രക്ഷപ്പെട്ട് കാണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാന്‍. പക്ഷേ ഞാനിത് പറയുമ്പോള്‍, എതിര്‍ക്കുന്നവര്‍ എന്നെ പറഞ്ഞ് കൊണ്ടിരിക്കും. ആ യാഥാര്‍ത്ഥ്യമാണ് തിരിച്ചറിയേണ്ടത്. നിങ്ങളുടെ ചുറ്റുപാടും ഒന്ന് കണ്ണ് തുറന്ന് നോക്കണമെന്നും അഖില്‍ മാരാര്‍ പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്താണ് കാലങ്ങളായി ചെയ്ത് കൊണ്ടിരിക്കുന്നതെന്ന് മനസ്സിലാക്കേണ്ടതുണ്ട്. സഹകരണ ബാങ്കുകളെ കുറിച്ച് പറഞ്ഞപ്പോള്‍, ബിജെപിയെ വിമര്‍ശിച്ച് കൊണ്ടാണ് ഇക്കാര്യം പറഞ്ഞത്. നോട്ടുനിരോധനം വന്നപ്പോള്‍ സഹകരണ ബാങ്കിലെ വമ്പന്‍ തുകകള്‍ റിസര്‍വ് ബാങ്കിനെ കണക്ക് കാണിച്ചായിരുന്നു ഇത് ചെയ്തിരുന്നതെങ്കില്‍ ഇന്ത്യാ മഹാരാജ്യത്തെ സകല കള്ളപണത്തിന്റെയും കണക്ക് പുറത്തുവന്നേനേ. ഇടതുപക്ഷത്ത് തന്നെയുള്ള എത്രയോ മികച്ചവരുണ്ട്. അവര്‍ സാധാരണക്കാരേ പോലെയാണ് ഇപ്പോഴും ജീവിക്കുന്നത്. സാധാരണക്കാരുടെ ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്നത് എന്ത് സെലിബ്രിറ്റിയാണെന്ന് പറഞ്ഞാലും കണ്ടിരിക്കാനാവില്ലെന്നും അഖില്‍ മാരാര്‍ വ്യക്തമാക്കി.
