ചെകുത്താന്‍ വിഷയം കത്തി നില്‍ക്കുമ്പോള്‍ ബാലയും ബിനു അടിമാലിയും ചെയ്തതെന്ത്?

സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അത് പ്രേക്ഷകരുമായി പങ്കുവെയ്ക്കുകയും ചെയ്യുന്ന താരങ്ങളില്‍ ഒരാളാണ് നടന്‍ ബാല. ഇപ്പോഴിതാ നടന്റെ അത്തരത്തിലുള്ള വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ചെകുത്താന്‍ വിഷയത്തില്‍ നടനെതിരെ പോലീസ് കേസ് എടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളും ചര്‍ച്ചകളും നടക്കുന്നതിനിടെയാണ് പുതിയ വീഡിയോയും വൈറലാകുന്നത്. നടനും കോമഡി താരവുമായ ബിനു അടിമാലി പരിചയപ്പെടുത്തിയ ഒരു കലാകാരിക്ക് നടന്‍ സാമ്പത്തിക സഹായം നല്‍കുന്നതാണ് വീഡിയോയില്‍ ഉള്ളത്.

ഇന്ത്യഗ്‌സിറ്റ്‌സ് ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. യുട്യൂബ് ചാനലുകാര്‍ തന്റെ അഭിമുഖം എടുക്കാന്‍ എത്തിയപ്പോള്‍ അപ്രതീക്ഷിതമായാണ് ബിനു വന്നതെന്ന് ബാല വീഡിയോയില്‍ പറയുന്നുണ്ട്. കോമഡി സ്റ്റാറിലെ കലാകരിയേയും കൂട്ടിയാണ് ബിനു എത്തിയത്. അവര്‍ക്ക് നട്ടെല്ല് സംബന്ധമായ പ്രശ്‌നത്തിന് ചികിത്സ സഹായിത്തിനുള്ള പണം വീട്ടില്‍ വെച്ച് തന്നെ കൈമാറുന്നത് വീഡിയോയില്‍ കാണിക്കുന്നത്.

ഇത് നാടകമല്ലെന്നും തന്റെ മകളെ തൊട്ട് സത്യം ചെയ്യുകയാണെന്നും ബാല വീഡിയോയില്‍ പറയുന്നുണ്ട്. യുട്യൂബര്‍ അജു അലക്‌സിനെതിരേയും ബാല വീഡിയോയില്‍ തുറന്നടിക്കുന്നുണ്ട്. കൊല്ലം സുധിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും മനസില്‍ വിഷമം വരുന്നില്ലേ. മനസ് പൊട്ടിപ്പോകും കാരണം നമ്മളൊക്കെ മനുഷ്യന്‍മാരാരണ്. ലക്ഷ്മി നക്ഷത്രയെ കുറിച്ച് അവന്‍ എന്താണ് പറഞ്ഞത്. നമ്മള്‍ തമിഴ്‌നാട്ടിലെല്ലാം മരിച്ചാല്‍ കരയാന്‍ ആളെ കൊണ്ടുവരും. അത് ചടങ്ങാണ്. കൊല്ലം സുധിയെ പോലൊരാളുടെ വിയോഗത്തില്‍ തീര്‍ച്ചയായും വിഷമം ഉണ്ടാകും. നമ്മളെല്ലാം മൃഗമാണോ, കരഞ്ഞതിന് നാണമുണ്ടോയെന്നാണ് ചെകുത്താന്‍ നക്ഷത്രയോട് ചോദിച്ചത്. ലക്ഷ്മിയുടെ നമ്പര്‍ പോലും എന്റെ കൈയ്യില്‍ ഇല്ല.

ലക്ഷ്മിയെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചുമൊക്കെ പറഞ്ഞത് നിര്‍ത്തണം. എന്റെ ഭാര്യയെ മണ്ടിയെന്ന് പറഞ്ഞത്, റോബിന്റെ അമ്മയെ കുറിച്ച് പറഞ്ഞത് എല്ലാം നിര്‍ത്തണം. ഞാന്‍ നിര്‍ത്തിക്കും. ഇത് നിര്‍ദ്ദേശമല്ല, തീരുമാനമാണെന്നും ബാല പറഞ്ഞു.

അതിനിടെ ബിനു അടിമാലിയും വീഡിയോയില്‍ പ്രതികരിക്കുന്നുണ്ട്. താന്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ ആദ്യമായി വിളിക്കുന്നത് ബാലയാണെന്ന് അദ്ദേഹം പറഞ്ഞു.’ആദ്യം വിളിച്ചപ്പോള്‍ അദ്ദേഹത്തിന് കിട്ടിയിരുന്നില്ല. തുടര്‍ന്ന് എന്റെ ഭാര്യയോടാണ് സംസാരിച്ചത്. എന്നോട് പറഞ്ഞത് ഞാന്‍ ബാലയാണ്. എന്നെ ഒരു സഹോദരനായി കണ്ട് , എന്താവശ്യം ഉണ്ടെങ്കിലും എന്നോട് പറയാന്‍ മടിക്കരുത് എന്നാണ്.

അദ്ദേഹത്തിന്റെ ആ വാക്കുകളില്‍ തന്നെ വ്യക്തമായിരുന്നു സഹായിക്കാനുള്ള മനസോടെയാണ് അദ്ദേഹം വിളിക്കുന്നതെന്ന്. ഐസിയുവില്‍ കിടന്നപ്പോഴും റൂമിലേക്ക് മാറിയപ്പോഴും അദ്ദേഹം വിളിച്ചിട്ടുണ്ടായിരുന്നു എന്നും ബിനു അടിമാലി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *