വ്ളോഗർ കൃഷ്ണകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

താരസംഘടന ‘എഎംഎംഎ’യുടെ ജനറൽ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിനെതിരായ സൈബർ ആക്രമണത്തിൽ വ്ളോഗർ കൃഷ്ണകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടവേള ബാബുവിന്റെ പരാതിയിൽ കാക്കനാട് സബർ പൊലീസിന്റേതാണ് നടപടി. ഇടവേള ബാബുവിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വിഡിയോ പോസ്റ്റ് ചെയ്തതിനാണ് നടപടി. തിരുവനന്തപുരം സ്വദേശിയാണ് കൃഷ്ണകുമാർ. മൊഴിയെടുക്കാനായി വിളിച്ചുവരുത്തിയ ശേഷം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തെ കുറിച്ച് ഇടവേള ബാബു നടത്തിയ പരാമർശം സമൂഹമാധ്യമങ്ങളിൽ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇതിനിടയിലാണ് കൃഷ്ണകുമാർ തന്റെ സോഷ്യൽ മിഡിയ പ്ലാറ്റ്ഫോമുകളിൽ ഇടവേള ബാബുവിനെതിരെ വിഡിയോ ചെയ്തത്. തുടർന്ന് നടൻ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *