അതുല്യ പ്രതിഭ ;എസ്പി വെങ്കിടേഷ്

മലയാള സിനിമയിലേക്ക് മനോഹരമായ ഒരു പിടി ഗാനങ്ങൾ സമ്മാനിച്ച വ്യക്തിയാണ് എസ്പി വെങ്കിടേഷ്. രാജാവിന്റെ മകൻ എന്ന ചിത്രത്തിലെ വിണ്ണിലെ ഗന്ധർവ്വ സന്ധ്യകൾ പാടുന്ന സംഗീതമേ എന്ന ഗാനവും പാടാം ഞാനാരാഗം എന്ന ഗാനവും 86 മലയാളി പ്രേക്ഷകർ വളരെയധികം ഇഷ്ടപ്പെടുന്ന ഗാനങ്ങൾ ആയിരുന്നു. കൂടാതെ ജോണിവാക്കർ എന്ന ചിത്രത്തിലെ പൂമാരിയിൽ എന്ന തുടങ്ങുന്ന ഗാനം, ചാഞ്ചക്കം തെന്നി എന്ന ഗാനം, പിന്നെ ഏറെ ഹിറ്റായ ശാന്തമീ രാത്രിയിൽ എന്ന ഗാനം എന്നിവയെല്ലാം മലയാളികളിലേക്ക് എത്തിച്ച വ്യക്തിയാണ് എസ് പി വെങ്കിടേഷ്. മോഹൻലാൽ എന്ന നടന് വലിയൊരു കരിയർ ബ്രേക്ക് നൽകിയ ഗാനങ്ങൾ ഇദ്ദേഹത്തിന്റെ കലാവിരുതിത്തിൽ പിറന്നു. രവീന്ദ്രനും എ ടി ഉമ്മറിനും ഒപ്പം ഇദ്ദേഹം ആദ്യകാലത്തിൽ സംവിധാന സഹായത്തിനായി പ്രവർത്തിച്ചിരുന്നു. 1985 -2000 കാലഘട്ടത്തിലും 150 ഓളം മലയാള ചിത്രങ്ങൾക്കാണ് അദ്ദേഹം ഗാനങ്ങൾ ഒരുക്കിയത്. കിലുക്കത്തിലെ കിലുകിൽ പമ്പരം എന്ന താരാട്ട് പാട്ടും ഊട്ടിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ മീനവേനലിൽ എന്ന ഗാനവും ജോണിവാക്കറിലെ ഗാനങ്ങളെ പോലെ തന്നെ പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനം നേടി.

Leave a Reply

Your email address will not be published. Required fields are marked *