സ്ത്രീകൾക്കെതിരെ അക്രമം തുടരുന്നു

മ്യൂസിയം കനകക്കുന്ന് പരിസരത്ത് സ്ത്രീകൾക്കെതിരെ അക്രമം തുടരുന്ന സാഹചര്യത്തിൽ പ്രത്യേക സു രക്ഷാസംവിധാനം ഒരുക്കാൻ പൊലീസ്. ആദ്യഘട്ടമെ ന്ന നിലയിൽ മ്യൂസിയം സ്റ്റേഷൻ പരിധിയിൽ പരിശോ ധന നടത്തി ആറ് ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തി. അവിടങ്ങളിൽ വനിത പൊലീസുകാർ ഉൾപ്പെടുള്ളവരെ ഡ്യൂട്ടിക്കിടുമെന്ന് സിറ്റി പൊലീസ് കമീഷണർ അ റിയിച്ചു. വെള്ളയമ്പലം, കനകക്കുന്ന്, മ്യൂസിയത്തി ന്റെ പ്രധാന ഗേറ്റിന്റെ മുൻവശം, നഗരസഭയുടെ പിറ കിലത്തെ ഗേറ്റ്, കവടിയാർ എന്നിവിടങ്ങളിലാണ് പൊ ലീസുകാർ രാത്രി ഡ്യൂട്ടിക്കുണ്ടാവുക. ഇതുകൂടാതെ ബൈക്ക് പട്രോളിങ് സംഘത്തെ സ്റ്റേഷൻ പരിധിയി ൽ നിയോഗിക്കും. രാത്രിയിൽ സ്റ്റേഷന്റെ പ്രധാന ചുമ തലയുള്ളവരുടെ നേതൃത്വത്തിലും പരിശോധന നട ത്തും. സംശയമുള്ളവരെ കൂടുതൽ പരിശോധിക്കും. ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് തിരിച്ചറി ഞ്ഞാൽ വിഡിയോ ചിത്രീകരിക്കും.

രാവിലെ മുതൽ വൈകീട്ട് വരെ മാത്രം ഡ്യൂട്ടിയുണ്ടാ യിരുന്ന പിങ്ക് പൊലീസ് പട്രോളിങ് രാത്രികാലങ്ങളി ലും ഉണ്ടാകും. നഗരത്തിൽ ആദ്യമായാണ് ഇത്തര ത്തിലൊരു സംവിധാനം ഏർപ്പെടുത്തുന്നത്. ഇതിനാ യി കൂടുതൽ പൊലീസുകാരെ നിയോഗിക്കാനും തീരു മാനമായിട്ടുണ്ട്. നിർഭയ ആപ് പ്രോത്സാഹിപ്പിക്കാൻ 10 കിയോസ്കുകളും സ്ഥാപിക്കും. ബൈക്ക് റേസിങ് നിരീക്ഷിക്കാൻ മൂന്ന് ഡ്രോണുകളും വാങ്ങും.

Leave a Reply

Your email address will not be published. Required fields are marked *