റെക്കോര്‍ഡ് ഫോളോവേഴ്‌സുമായി വിജയ് ദേവെരകൊണ്ട

വാട്‌സാപ്പിന്റെ പുതിയ ഫീച്ചറായ വാട്‌സ്ആപ്പ് ചാനല്‍ ഇതിനോടകം ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ താരങ്ങള്‍ ആദ്യമേ വാട്‌സ് ആപ്പ് ചാനല്‍ അക്കൗണ്ട് ആരംഭിച്ചിരുന്നു.

തെലുങ്കില്‍ വാട്‌സ് ആപ് ചാനലില്‍ ആദ്യം എത്തിയ ഒരു നടന്‍ വിജയ് ദേവെരകൊണ്ടയാണ്. ഇതാ വാട്‌സ് ആപ് ചാനലില്‍ ആദ്യം പത്ത് ലക്ഷം ഫോഴോവേഴ്‌സ് നേടുന്ന തെലുങ്ക് നടനായി മാറിയിരിക്കുകയാണ് വിജയ് ദേവെരകൊണ്ട.

വിജയ് ദേവെരകൊണ്ട നായകനായി ഒടുവില്‍ ഖുഷിയാണ് പ്രദര്‍ശനത്തിന് എത്തിയത്. ഒടിടി റിലീസും പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ ഒന്നു മുതലാണ് നെറ്റ്ഫ്‌ലിക്‌സിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം. വിജയ് ദേവെരകൊണ്ട നായകനായ ഖുഷിയുടെ സംവിധാനം ശിവ നിര്‍വാണയാണ്.

സാമന്ത നായികയായി പ്രണയ ചിത്രമായിട്ടായിരുന്നു ഖുഷി എത്തിയത്. വിപ്ലവ് കുമാര്‍ എന്ന നായക കഥാപാത്രമായിട്ടാണ് വിജയ് ദേവെരകൊണ്ട മികച്ച പ്രകടനമായിരുന്നു ഖുഷിയില്‍. ഖുഷിയില്‍ ആരാധ്യയായിട്ട് സാമന്തയും എത്തി. ഇരുവരുടെയും കെമിസ്റ്റ് വര്‍ക്കായി എന്നായിരുന്നു ചിത്രം കണ്ടവര്‍ അഭിപ്രായപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *