ജെയ്ക് സി തോമസിനെതിരെ വി ഡി സതീശൻ നടത്തിയത് വ്യക്തിപരമായ അധിക്ഷേപം :വി കെ സനോജ്

ജെയ്ക് സി തോമസിനെതിരെ വി ഡി സതീശന്‍ നടത്തിയത് വ്യക്തിപരമായ അധിക്ഷേപം എന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രെട്ടറി വി കെ സനോജ്.വികസന ചര്‍ച്ചകളെ യുഡിഎഫ് നേതൃത്വം നോക്കിക്കാണുന്നത് ഭയപ്പാടോടെ എന്ന് വി കെ സനോജ് പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ അയോഗ്യത മറച്ചുവയ്ക്കാനാണ് വ്യക്തിപരമായി അധിക്ഷേപിക്കുന്നത്. വ്യക്തിപരമായ അധിക്ഷേപം അല്ലെങ്കില്‍ പിന്നെന്താണ് അത്? വികസനം സംബന്ധിച്ച രാഷ്ട്രീയത്തെയാണോ നാലാംകിട ഏര്‍പ്പാടെന്ന് ആക്ഷേപിച്ചത് ?
പ്രതിപക്ഷ നേതാവ് പലപ്പോഴും നിലവാരം കുറഞ്ഞ പെരുമാറ്റം നടത്തിയയാള്‍ ആണെന്നും വി ഡി സതീശന്‍ ജെയ്കിനോടും ജനങ്ങളോടും മാപ്പ് പറയണമെന്നും വി കെ സനോജ് പറഞ്ഞു. വികസനം ചര്‍ച്ചയാപ്പോള്‍ UDF ന് അരിശംപൂണ്ടു. അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്ന രീതിയിലാണ് അധിക്ഷേപം. പ്രതിപക്ഷ നേതാവ് പദവിക്ക് മാന്യതയും വിലയും കല്‍പ്പിക്കുന്നുണ്ട്. അതിന് വിരുദ്ധമായാണ് വി ഡി സതീശന്റെ പെരുമാറ്റം.

Leave a Reply

Your email address will not be published. Required fields are marked *