മന്ത്രി ആയതിനു ശേഷം ആദ്യമായി സുരേഷ് ഗോപി കാണാൻ പോയത് ഇ കെ നയനാരുടെ വീട്ടിലാണ് അദ്ദേഹത്തിന്റെ ഭാര്യ ശാരദ ടീച്ചറെ സന്ദർശിക്കുകയും ചെയ്തു. എന്നാൽ സംഭവത്തിൽ രാഷ്ട്രിയമില്ലെന്നും സുരേഷ് ഗോപി ഇടയ്ക്കിടെ വീട്ടിൽ വരുന്നായാളണെന്നും ടീച്ചർ വ്യക്തമാക്കി.
അതോടൊപ്പം തന്നെ കൊണ്ട് പറ്റുന്ന എല്ലാ കാര്യങ്ങളും ചെയുമെന്നും ആദ്യമെ പുരപുറം തൂക്കാൻ പറ്റുമോ എന്നും അദ്ദേഹം ചോദിച്ചു. നിലവിൽ പ്ലാനുകൾ ഒന്നുമില്ലെന്നും വകുപ്പ് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികമായി എന്ത് ചെയ്യാൻ കഴിയുമെന്ന് ആദ്യം പഠിക്കും. ചെയ്യാൻ സാധിക്കുന്നത് പിന്നീട് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രി ആവാനില്ലെന്ന് തെരഞ്ഞെടുപ്പിന് മുമ്പേ പറഞ്ഞിട്ടുണ്ട്. എംപിയുടെ പ്രവർത്തനത്തിനും സിനിമയ്ക്കുമാണ് പ്രയോരിറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കേന്ദ്രമന്ത്രി പദത്തിന് ശമ്പളം വേണ്ടെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. കേന്ദ്രമന്ത്രിയുടെ ശമ്പളം എടുക്കില്ല. ഇത് രാജ്യസഭയിൽ ചെയ്തതുപോലെ ചെയ്യും. തനിക്ക് സിനിമയെന്ന തൊഴിലേ അറിയൂ. വേറെ വരുമാന മാർഗം ഇല്ല. വ്യക്തിപരമായ ബാധ്യതകൾ നിറവേറ്റപ്പെടണം. സിനിമാ ചിത്രീകരണ സ്ഥലത്തുനിന്ന് ജോലി ചെയ്യുന്ന രീതി സ്വീകരിക്കും.

 
                                            