മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് സമരത്തിലേക്ക്

പി വി അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ്. ഇതിനെതിരെ സമരം നടത്താൻ യുഡിഎഫ് തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ രാജിയാണ് പ്രധാന ആവശ്യം. തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കലാണ് സമരം നടത്തുക. എന്നാൽ പിവി അൻവറിനെ യുഡിഎഫിലേക്ക് ക്ഷണിക്കേണ്ട എന്നാണ് ഇന്ന് ചേർന്ന യോഗത്തിലെ തീരുമാനം. അൻവർ പറയാനുള്ളതെല്ലാം പറഞ്ഞു തീർക്കട്ടെ ശേഷം തീരുമാനം. അൻവറിനെ വാർത്താ സമ്മേളനത്തിന് പിന്നാലെയാണ് യുഡിഎഫ് യോഗം ചേർന്നത്. അൻവർ യുഡിഎഫിൽ സ്വമേധയാ വരുന്നെങ്കിൽ മാത്രം അതിനുള്ള മറുപടി നൽകുമെന്നും യോഗത്തിൽ തീരുമാനി‌ച്ചു.

എന്നാൽ ഓൺലൈൻ യോ​ഗം നേരത്തെ തീരുമാനിച്ചതാണെങ്കിലും അൻവറിൻ്റെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ വിഷയം ചർച്ച ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രിക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചിട്ടുള്ളത്. പി വി അന്‍വറിന്റെ രണ്ടുമണിക്കൂറോളം നീണ്ട ഒരു പൊളിറ്റിക്കല്‍ വാര്‍ത്താ സമ്മേളനം.

എന്തുകൊണ്ട് ഇങ്ങനെ ഒരു വാര്‍ത്താസമ്മേളനം പ്രതിപക്ഷത്തിന് സാധിച്ചില്ല എന്നതാണ് ഇനി മുന്നണിക്കുള്ളില്‍ ഉയരാന്‍ പോകുന്ന ചോദ്യം. എന്നാല്‍ എല്ലാകാലത്തും യുഡിഎഫിനെ കടന്നാക്രമിച്ച പി വി അന്‍വറിനെ പൂര്‍ണമായും ഉള്‍ക്കൊള്ളാതെ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും എങ്ങിനെ ആക്രമിക്കാം എന്നതാകും യുഡിഎഫിന്റെ ഇനിയുള്ള നീക്കം. മുഖ്യമന്ത്രിക്കെതിരെ പി വി അന്‍വര്‍ പറഞ്ഞതെല്ലാം വസ്തുനിഷ്ടമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. രണപക്ഷത്തിന് പോലും വിശ്വാസമില്ലാത്ത പിണറായി വിജയന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കണമെന്ന് കെ മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രി കേരള ജനതയോട് ചെയ്തത് കൊലച്ചതിയെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

മുഖ്യമന്ത്രി തന്നെ കള്ളനാക്കാന്‍ ശ്രമിച്ചുവെന്ന് പി വി അന്‍വര്‍ എംഎല്‍എ. കള്ളക്കടത്തുകാരനാക്കാന്‍ ശ്രമിച്ചാല്‍ അംഗീകരിക്കാനാവില്ല. താന്‍ കള്ളനല്ലെന്ന് ബോധ്യപ്പെടുത്തണം. പിണറായി വിജയന്‍ എന്നെ കുറച്ച് കാണാന്‍ പാടില്ലായിരുന്നുവെന്നും പി വി അന്‍വര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തനിക്ക് എതിരെ ഇപ്പോള്‍ ഉയരുന്ന വിമര്‍ശനം സ്വഭാവികമാണെന്നും തനിക്ക് അതില്‍ പേടിയോ ആശങ്കയോ ഇല്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

എഡിജിപി അജിത് കുമാര്‍ അനധികൃത സ്വത്ത് സമ്പാദിച്ചതിന്‍റെ രേഖകള്‍ അടക്കമാണ് നല്‍കിയത്. എന്നിട്ട് നടപടി സ്വീകരിച്ചില്ല. മുഖ്യമന്ത്രി എടുക്കേണ്ട നിലപാട് ഇതായിരുന്നില്ല. താന്‍ പറഞ്ഞ കാര്യങ്ങളില്‍ മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. സ്വര്‍ണക്കള്ളത്തും തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തലും സംബന്ധിച്ച ആരോപണം സിറ്റിംഗ് ജഡ്ജി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ട്ടിയിലെ രണ്ടാമനാകാണമെന്ന് റിയാസിന്‍റെ മോഹമുണ്ടാകാം. മുഖ്യമന്ത്രിക്കും ആ ആഗ്രഹമുണ്ടാകാമെങ്കിലും അത് നടക്കാന്‍ പോകുന്നില്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി സെക്രട്ടറി നിസ്സഹായനാണെന്നും അന്‍വര്‍ ആവര്‍ത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *