ട്രേഡിങ് ഈസിയാക്കാന്‍, ഗ്ലോബല്‍ ഈസി ട്രേഡ് സൊല്യൂഷന്‍സ്

വമ്പന്‍ കുതിച്ചുചാട്ടങ്ങള്‍ക്കു പിന്നാലെ പായുന്ന ഓഹരി വിപണിയില്‍ ലാഭനഷ്ട സാധ്യതകള്‍ മനസ്സിലാക്കി ‘ഇന്‍വെസ്റ്റ്’ ചെയ്യുക എന്ന് പറയുന്നത് ശ്രദ്ധയോടു കൂടി മാത്രം കൈകാര്യം ചെയ്യേണ്ട കാര്യമാണ്. സെക്കന്‍ഡുകള്‍ക്ക് കോടികളുടെ മൂല്യമുള്ള ട്രേഡ് മാര്‍ക്കറ്റില്‍ ഡിജിറ്റല്‍ മോഡ് ഓഫ് ട്രേഡിങ് ആണ് ഇപ്പോള്‍ നടക്കുന്നത്. വിപണിയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് മൈക്രോ സെക്കന്‍ഡുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുവാന്‍ ശേഷിയുള്ള ട്രേഡിങ് പ്രോഗ്രാമുകളാണ് ഇന്ന് നിലവിലുള്ളത്. എന്നാല്‍ നമ്മുടെ രാജ്യത്ത് ഇത്തരം സോഫ്റ്റ്‌വെയറുകള്‍ സ്വന്തമാക്കുവാനുള്ള ഭാരിച്ച ചെലവും അവയുടെ വിശ്വാസ്യതയിലുള്ള സംശയവുമാകാം പല ട്രേഡര്‍മാരെയും പിന്നാക്കം വലിയ്ക്കുന്നത്. ഇവിടെയാണ് ‘ഗ്ലോബല്‍ ഈസി ട്രേഡ് സൊല്യൂഷന്‍സി’ന്റെ സേവനങ്ങള്‍ പ്രസക്തമാകുന്നത്. മലപ്പുറം വേങ്ങര ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ സംരംഭം ദീര്‍ഘകാലം ട്രേഡറായിരുന്ന ബൈജുവിന്റെ സ്വപ്‌ന സാക്ഷാത്കാരം കൂടിയാണ്.

എങ്ങനെയാണ് ഗ്ലോബല്‍ ഈസി ട്രേഡ് സൊല്യൂഷന്‍സ് ഇന്ന് ട്രേഡിങ് രംഗത്ത് വ്യത്യസ്തമാകുന്നത് ?
മാര്‍ക്കറ്റിലെ എല്ലാ പ്രോഡക്ടുകളുടെയും ഉയര്‍ച്ച താഴ്ച്ചകളുടെ ട്രെന്‍ഡുകള്‍ മനസ്സിലാക്കി, ഗ്ലോബല്‍ ഈസി ട്രേഡ് അവതരിപ്പിക്കുന്ന ‘ടെക്‌നിക്കല്‍ അനലൈസിംഗ് സോഫ്റ്റ്‌വെയറു’കള്‍ ട്രേഡേഴ്‌സിന് സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ വലിയ കുതിപ്പ് ഉണ്ടാക്കുന്നു. ഒരു സാമ്പത്തിക വിദഗ്ധനു സമാനമായി ഈ ട്രേഡ് സോഫ്റ്റ്‌വെയറുകളിലൂടെ മാര്‍ക്കറ്റ് പ്രവണതകള്‍ തിരിച്ചറിഞ്ഞ് ഓഹരികളെ ഏറ്റവും മികച്ച ലാഭത്തിലേക്ക് മാറ്റുവാന്‍ തുടക്കക്കാരായ ട്രേഡര്‍മാര്‍ക്ക് പോലും എളുപ്പം സാധ്യമാകുന്നതാണ്. കഴിഞ്ഞ 16 വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ ആയിരക്കണക്കിന് ട്രേഡര്‍മാരെ വിജയത്തിലേക്ക് വളര്‍ത്തിക്കൊണ്ട് മേഖലയിലെ ശക്തമായ സാന്നിധ്യമായി സ്ഥാനമുറപ്പിക്കാന്‍ സാധിച്ചത് ഈ രംഗത്തെ മനസ്സിലാക്കി മുന്നോട്ടു പോകുന്നതു കൊണ്ടാണ്.

എന്താണ് ഈ ട്രേഡ് സോഫ്റ്റ്‌വെയറിന്റെ പ്രവര്‍ത്തനരീതി ?
മാര്‍ക്കറ്റിലെ എല്ലാ പ്രോഡക്ടുകളുടെയും ഉയര്‍ച്ച താഴ്ച്ചകളുടെ ട്രെന്‍ഡുകള്‍ മനസ്സിലാക്കി അവതരിപ്പിക്കുന്ന ടെക്‌നിക്കല്‍ അനലൈസിംഗ് സോഫ്റ്റ്‌വെയറുകള്‍ ട്രേഡര്‍മാരെ വിജയകരമായ നിക്ഷേപത്തിന് പര്യാപ്തരാക്കുന്നു. ലോകമെമ്പാടുമുള്ള ഇവരുടെ ഉപഭോക്താക്കളുടെ സംഖ്യ അരലക്ഷത്തിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഉപഭോക്താക്കളുടെ ആവശ്യമേതായാലും അതിനനുസരിച്ചുള്ള സോഫ്റ്റ്‌വെയറുകള്‍ കുറഞ്ഞ ചെലവില്‍ പ്രോഗ്രാം ചെയ്തു നല്‍കുന്നതിനൊപ്പം ബ്രോക്കറേജ് സ്ഥാപനങ്ങള്‍ക്ക് ഇവരുടെ സോഫ്റ്റ് വെയറുകള്‍ റീസെല്‍ ചെയ്ത് ചാനല്‍ സെയില്‍ പാര്‍ട്ട്ണര്‍ ആകാനുള്ള അവസരവുമുണ്ട്.

പുതിയതായി ട്രേഡിങ് രംഗത്ത് വരുന്നവര്‍ക്കും പരിചയസമ്പന്നരായ ട്രേഡേഴ്‌സിനും ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് എവിടെ വാങ്ങണം, എവിടെ വില്‍ക്കണം എന്ന കാര്യങ്ങളില്‍ ‘കാല്‍ക്കുലേഷന്‍’ നടത്തി കൊടുക്കുകയാണ് പ്രധാന പ്രവര്‍ത്തന രീതി. മറ്റൊരു പ്രത്യേകത ഇതിന്റെ റോബോട്ടിക് സിസ്റ്റമാണ്, ഇവിടെ ഓട്ടോമാറ്റിക് ട്രേഡിങ് ‘അല്‍ഗൊരിതം’ വഴി സാധ്യമാകും. കൂടാതെ മറ്റു ബ്രോക്കേഴ്‌സ് കമ്പനികള്‍ക്ക് ആവശ്യമായ ട്രേഡിങ് ടൂളുകളും സോഫ്റ്റ്‌വെയറുകളും ഇവിടെ തയ്യാറാക്കി നല്‍കുന്നുണ്ട്.

എന്തൊക്കെയാണ് ഗ്ലോബല്‍ ഈസി ട്രേഡ് സൊല്യൂഷന്‍സ് നല്‍കുന്ന
മറ്റു സേവനങ്ങള്‍ ?

ഇന്ന് ഓണ്‍ലൈന്‍ ട്രേഡിങ് രംഗത്ത് മറ്റു ട്രെയിനിംങ് കോഴ്‌സുകളില്‍ നിന്നും അല്ലെങ്കില്‍ ട്രേഡ് കമ്പനികളില്‍ നിന്നും വ്യത്യസ്തമായി ഇടനിലക്കാരില്ലാതെ കസ്റ്റമറിന് നേരിട്ട് ഡീലിങ് നടത്താനുള്ള അവസരമാണ് ഇവിടെ ഒരുക്കുന്നത്. കസ്റ്റമേഴ്‌സിന് മാര്‍ക്കറ്റ് സാധ്യതകള്‍ പരിചയപ്പെടുത്തി അതിന് വേണ്ട ട്രേഡിങ് ടൂള്‍സ് പറഞ്ഞു കൊടുക്കുന്നതിലൂടെ നേരിട്ടുള്ള നിക്ഷേപ സാധ്യതകളാണ് തുറന്നു കൊടുക്കുന്നത്. അതിന് സഹായിക്കുന്നതാണ് ഈ ട്രേഡിങ് സോഫ്റ്റ് വെയര്‍. ട്രേഡിങ്ങില്‍ താത്പര്യമുള്ള തുടക്കക്കാര്‍ക്ക് എവിടെ നിന്നും ‘എന്റര്‍’ ചെയ്യാം, എവിടെ ‘എക്‌സിറ്റ്’ ചെയ്യാം എന്ന് മാര്‍ക്കറ്റ് തിയറികളെ വിഷ്വലൈസേഷന്റെ സഹായത്തോടു കൂടി അവതരിപ്പിച്ച് എളുപ്പം മനസ്സിലാക്കി കൊടുക്കുന്ന ട്രെയിനിങ് ക്ലാസുകളും ഗ്ലോബല്‍ ഈസി ട്രേഡ് സൊല്യൂഷന്‍സ് നല്‍കുന്നുണ്ട്.

 Get In Touch:

Address1: 9/130, Pulikkal Tower, Cherur PO, Malappuram, Kerala- 676304.

Address2: One Central, building 2, 4th floor PO Box 594 Dubai, United Arab Emirates

Website: www.globaleasytradesolution.com

Email: [email protected]

Ph: +91 999 568 9898, +91 808 969 9667

 

Leave a Reply

Your email address will not be published. Required fields are marked *