മലയാള ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട സംഗീതസംവിധായകനാണ് ഗോപി സുന്ദർ. പുറത്തിറങ്ങിയ ഗാനങ്ങൾ എല്ലാം സൂപ്പർ ഹിറ്റ്. താരത്തിന്റെ കരിയർ പോലെ തന്റെ വ്യക്തിജീവിതവും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. ഏറെ വിവാദങ്ങൾക്ക് ഇരയായ വ്യക്തി കൂടെയാണ് ഗോപി സുന്ദർ. ആദ്യത്തെ വിവാഹം വേർപ്പെടുത്തി അഭയാ ഹിരണ്‍മയിയുമായി ലിവിങ് ടുഗതർ ആയതും അതിനുശേഷം ഗായിക അമൃത സുരേഷിനൊപ്പം ജീവിക്കാൻ തുടങ്ങിയത് ഒക്കെ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ വിഷയമാണ്.
എന്നാൽ അമൃതയും ഗോപി സുന്ദറും ഇതുവരെ പിരിഞ്ഞതായി സ്ഥിരീകരിച്ചിട്ടില്ല ഏറെ നാളായി ഇരുവരും അകൽച്ചയിലാണ്. അതിനുശേഷം പല ചിത്രങ്ങളും ഗോപി സുന്ദർ സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടിട്ടുണ്ട് എന്നാൽ അതിലൊന്നും അമൃത സുരേഷ് ഇല്ല പകരം ഗായിക മയോനി എന്നറിയപ്പെടുന്ന പ്രിയ നായരാണ്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് പ്രിയാ നായരുടെ വാക്കുകളാണ്.
തന്നെയെന്നും അത്ഭുതപ്പെടുത്തുന്നയാളാണ് ഗോപി എന്നും ശരിക്കും ഒരു രത്ന കല്ല് പോലെയാണ് അദ്ദേഹം എന്നും മയോനി പറയുന്നു. ശുദ്ധമായ കഴിവ്, പോസിറ്റീവിറ്റി നിറഞ്ഞ ആൾ. അദ്ദേഹത്തിനു ഒരു കാര്യവും തടസ്സമായി വരുന്നില്ല അതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. ഒരുപക്ഷേപ്പോലെ പറന്നു നടന്ന് അദ്ദേഹം ജീവിതയാത്ര തുടരുന്നു. സംഗീതത്തിലൂടെ മാന്ത്രികത സൃഷ്ടിക്കുന്ന വ്യക്തി. ഓരോ നിമിഷവും അദ്ദേഹത്തെ സമ്മാനിക്കുന്ന ലളിതമായ മന്ത്രികതയ്ക്കു നന്ദി എന്ന് വാക്കുകളിലിയുടെയാണ് മയോനി കുറുപ്പ് പങ്കുവെച്ചത്.

 
                                            