ലോകത്തിലെ ഏറ്റവും അകപടാരമായ അണക്കെട്ടുകളില്‍ മുല്ലപ്പെരിയാര്‍ ഉണ്ട് എന്ന ആശങ്ക പങ്കുവച്ചു കൊണ്ടാണ് മുന്‍ ബിഗ്ഗ്ബോസ് താരം റോബിന്‍ രാധാകൃഷ്ണന്‍ എത്തിയിരിക്കുന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനോടാണ് തന്റെ ആശങ്ക പങ്കുവെച്ചത്.
റോബിന്റെ ഭാവി വധുവായ ആരതി പൊടിക്ക് യുവ സംരംഭകയ്ക്കുള്ള ബിസിനസ് കേരള മാഗസിന്റെ പുരസ്‌കാരം നല്‍കുന്ന ചടങ്ങില്‍ വച്ചാണ് മുല്ലപ്പെരിയാര്‍ വിഷയത്തെ കുറച്ച് റോബിന്‍ സംസാരിച്ചത്.
മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ വ്യക്തിപരമായ ആശങ്കയുണ്ടെന്നും പ്രശ്‌നമുണ്ടായിട്ട് നടപടിയെടുക്കുന്നതിനേക്കാള്‍ നല്ലത് അതുണ്ടാവാതെ നോക്കുന്നതല്ലേ എന്ന് റോബിന്‍ ചോദിച്ചിരിന്നു. എനിക്ക് സാറിനോട് ഒരു അപേക്ഷയുണ്ട് ന്യൂയോർക് ടൈമ്‌സിന്റെ ഒരു റിപ്പോര്‍ട്ട് പ്രകാരം മുല്ലപ്പെരിയാര്‍ ഡാം കുറച്ച് റിസ്‌ക് ഏരിയയില്‍ ആണെന്ന് പറയുന്നുണ്ട്.
ഞാന്‍ തിരുവനന്തപുരക്കാരനാണെങ്കിലും ഇപ്പോള്‍ താമസിക്കുന്നത് എറണാകുളത്താണ്. ഈ പ്രശ്‌നം ഇടുക്കി,തൃശ്ശൂര്‍,എറണാകുളം,ആലപ്പുഴ, പത്തനംതിട്ട ജില്ലകളെയാണ് ബാധിക്കുന്നതെന്നും കേട്ടു. അതുകൊണ്ടുതന്നെ ഇയൊരു കാര്യത്തില്‍ ടെന്‍ഷന്‍ ഉണ്ടെന്നും റോബിന്‍ പറയുന്നു.
ഒരു ഡോക്ടര്‍ എന്ന നിലയില്‍ ചികിത്സയില്‍ നല്ലത് പ്രതിരോധമാണെന്നും ഒരു പ്രശ്‌നം വന്ന് അത് പരിഹരിക്കുന്നതിനേക്കാള്‍ നല്ലത് മുന്‍കൂറായി അതിന് എന്തെങ്കിലും നടപടിയെടുക്കാന്‍ കഴിഞ്ഞാല്‍ നമുക്കെല്ലാവര്‍ക്കും സ്വസ്ഥമായി ഉറങ്ങാന്‍ സാധിക്കുമായിരുന്നു.
എന്നാല്‍ റോബിന്‍ പറഞ്ഞതിനു ശേഷം മൈക്ക് സ്വീകരിച്ച് ഇ പി ജയരാജന്‍ പറഞ്ഞത് ഇങ്ങനെയായിരിന്നു ഒരു ടെന്‍ഷനും വേണ്ട കേരളം സുരക്ഷിതമാനെനും ഇടതുപക്ഷ സര്‍ക്കാര്‍ ഇവിടെയുണ്ട് പൂര്‍ണ്ണമായും നിങ്ങള്‍ക്ക് വിശ്വസിക്കാം ഒരു കുഴപ്പവും കേരളത്തില്‍ ഉണ്ടാവില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

 
                                            