വിവാദങ്ങൾക്കിടയിലും പൗരത്വ ഭേദഗതി നടപ്പിലാക്കിയത് കേന്ദ്ര സർക്കാരി നേട്ടമായി ഉയർത്തിക്കാട്ടുകയാണ് ബിജെപി. പൗരത്വം ലഭിക്കാൻ വെബ്സൈറ്റിലൂടെ അപേക്ഷിച്ചു നിശ്ചിത ഫീസ് അടയ്ക്കണം. ഇന്ത്യയിൽ ഉള്ളവർ അപേക്ഷയുടെ കോപ്പി ജില്ലാ കളക്ടർക്ക് സമർപ്പിക്കണം. ഇന്ത്യയ്ക്ക് പുറത്തുള്ളവരാണെങ്കിൽ ഇന്ത്യൻ കൗൺസിലർ ജനറൽ അപേക്ഷ സമർപ്പിക്കണം.
വ്യക്തിയുടെ പശ്ചാത്തലം അടക്കം പരിശോധിച്ചു നിശ്ചിത സമയത്തിനകം നടപടി ഉണ്ടാകും എന്ന് വ്യക്തമാക്കി. ഭേദഗതിയിലൂടെ ഇന്ത്യയിൽ കഴിയുന്ന ലക്ഷക്കണക്കിന് അഭയാർത്ഥികൾക്ക് സഹായം ആകുന്ന നടപടിയാണ് ഇതെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം.
അതോടൊപ്പം പൗരത്വം നിയമ ഭേദഗതി സംബന്ധിച്ച് നിയമപരിശോധന തുടങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. നിയമഭേദഗതിക്കെതിരെ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാൻ ആണ് സംസ്ഥാന സർക്കാരിന്റെ നീക്കം. യുഡിഎഫ് അടക്കം എല്ലാ പാർട്ടികളും കടുത്ത സമരത്തിലേക്ക് നീങ്ങുകയാണ്.
ഭേദഗതിക്കെതിരെ തമിഴ് നടനും വിജയ് അടക്കം രംഗത്ത് എത്തിയിട്ടുണ്ട്. സാമൂഹിക ഐക്യം നിലനിർത്തുന്നടത് ഭിന്നിപ്പ് ഉണ്ടാക്കുന്ന സിഎഎ പോലുള്ള ഏതൊരു നിയമവും നടപ്പാക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ ആകില്ല എന്ന് വിജയ് പറഞ്ഞു.
