പ്രിയദര്‍ശൻ സിനിമ പോലെയാണ് കോണ്‍ഗ്രസിലെ കാര്യങ്ങളെന്നും പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ ജയിക്കാൻ കെ മുരളീധരന് ആഗ്രഹമില്ലെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. താൻ എപ്പോഴായാലും കോണ്‍ഗ്രസ് വിടേണ്ട ആളായിരുന്നുവെന്നും വടകരയിൽ ഷാഫി പറമ്പിലിനെ നിര്‍ത്തിയത് കെസി വേണുഗോപാലിന് വേണ്ടിയാണെന്നും പത്മജ കൂട്ടിച്ചേർത്തു. അമ്മയെയും പെങ്ങളെയെയും തിരിച്ചറിയാത്ത ആളാണ് രാഹുലെന്നാണ് പത്മജ പറയുന്നത്. തന്റെ അമ്മയെ പറഞ്ഞ വ്യക്തിയോട് ഒരിക്കലും ക്ഷമിക്കില്ല എന്നാണ് പത്മജ വ്യക്തമാക്കിയത്. ഗതികേട് കൊണ്ടാണ് അദ്ദേഹം പ്രചരണത്തിനായി എത്തുന്നത്. കെ കരുണകരന്റെ സ്മൃതി കുടിരത്തിൽ എത്തത് നന്നായി എന്നും മനസ്സ് കൊണ്ട് അംഗികരിക്കാൻ പറ്റില്ലെന്നും പറഞ്ഞു.
സോഷ്യൽ മീഡിയയിലൂടെ മാത്രം വളർന്നയാളാണ് രാഹുൽ സ്വന്തമായി യതൊരു അഭിപ്രായവും ഇല്ലാത്ത ഒരു വ്യക്തിയെയാണ് തെരഞ്ഞെടുപ്പിന് നിർത്തുന്നത്. ഷാഫിയ്ക്ക് അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് മന്ത്രിയാകാൻ ആയിരുന്നു താത്പര്യം. മുരളിയെ തൃശൂർ കൊണ്ടു വന്നു ചതിച്ചു. രാഹുൽ സരിനോട് ചെയ്ത പോലെ ഞാൻ എതിരാളിയോട് ചെയ്യില്ല. പ്രിയദർശൻ സിനിമ പോലെ എന്ന് പറയാൻ കാരണം രാവിലെ എണിറ്റ് നോക്കുമ്പോൾ മാത്രം അറിയാം കോൺഗ്രസിൽ ആരൊക്കെയുണ്ടന്ന്. അത്തരമൊരു അവസ്ഥയിലേക്കാണ് പാർട്ടിയുടെ പോക്ക്. സ്വന്തം അമ്മയെ മോശമായി പറഞ്ഞ രാഹുലിന് വേണ്ടി മുരളിധരന് എങ്ങനെ പ്രവർത്തിക്കാൻ പറ്റില്ല. രാഹുൽ ജയിക്കണമെന്ന് മുരളി ആഗ്രഹിക്കുന്നില്ല.
നന്ദികെട്ട കോൺഗ്രസുകാർ കാരണമാണ് അമ്മ നേരത്തെ മരിച്ചത്. പത്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന സമയത്ത് കെ.കരുണാകരന്റെ കുടുംബത്തെ രാഹുൽ മാങ്കൂട്ടത്തിൽ അസഭ്യം പറഞ്ഞിരുന്നു. ”പത്മജ ഇനി കരുണാകരന്റെ മകള്‍ എന്ന് പറയരുത്. കരുണാകരന്റെ പാരമ്പര്യം ഇനി പത്മജ എവിടെയെങ്കിലും അവകാശപ്പെട്ടാല്‍ യൂത്ത് കോണ്‍ഗ്രസ് തെരുവില്‍ ഇറങ്ങി തടയും, രാഷ്ട്രീയപരമായി തന്തയ്ക്ക് പിറക്കാത്ത മകളെന്നും ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റുകാരിയെന്നുമാണ് ഇനി പത്മജ അറിയപ്പെടുക, എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.
അതേസമയം, ലീഡറുടെ കുടുംബത്തെ കുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ പറയുന്നത് രാഷ്ട്രീയ ദുഷ്ടലാക്കോടെയെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. അന്ന് രാഹുലിന്റെ പരാമർശത്തെ എതിർത്ത ഏക വ്യക്തിയാണ് ഞാൻ. അന്ന് പത്മജ ഈ കാര്യങ്ങൾ പറയണമായിരുന്നു. പത്മജ ഇപ്പോൾ ഇതൊക്കെ പറയുന്നത് വോട്ട് ലക്ഷ്യം വച്ചാണെന്നും അദ്ദേഹം പറഞ്ഞു.
