ആഘോഷമാക്കി ഇരിങ്ങോൾ സ്കൂളിലെ കൊച്ചു ബിരുദധാരികൾ

കറുത്തുനീണ്ട ഗൗണും തൊപ്പിയുമണിഞ്ഞ് കുഞ്ഞേച്ചിമാർക്കും ചേട്ടൻമാർക്കും മുന്നിൽ ഗമയിലായിരുന്നു കുഞ്ഞു ബിരുദധാരികൾ. പേര് വിളിക്കുമ്പോൾ വേദിയിലെത്തി സ്വർണമെഡലും സർട്ടിഫിക്കറ്റും കൈപ്പറ്റുമ്പോൾ ചിലർ വീട്ടുകാരെ നോക്കി ചിരിച്ചു. സർട്ടിഫിക്കറ്റും മെഡലും ഉയർത്തി കാട്ടി.

ഇരിങ്ങോൾ ഗവ. വി.എച്ച്.എസ് സ്കൂൾ ആണ് യു.കെ.ജി. വിദ്യാർഥികൾക്കായി ബിരുദദാന ചടങ്ങ് നടത്തിയത്. പല സ്വകാര്യ സ്കൂളുകളിലും കോൺവൊക്കേഷൻ ചടങ്ങ് നടത്താറുണ്ടെങ്കിലും സർക്കാർ സ്കൂളുകളിൽ ചുരുക്കമാണിത്. സ്കൂളിലെ യു.കെ.ജി യിലെ 21 കുട്ടികളാണ് ചടങ്ങിൽ പങ്കെടുത്തത്. എല്ലാവർക്കും സ്വർണമെഡലും പ്രീ പ്രൈമറി ഡിപ്ലോമ സർട്ടിഫിക്കറ്റും നൽകി. മാതാപിതാക്കളും ചടങ്ങ് കാണാൻ സ്കൂളിലെത്തിയിരുന്നു. അധ്യാപക രക്ഷാകർതൃ സമിതിയും എസ്.എം.സിയും മദർ പി.റ്റി. എയും നാഷണൽ സർവ്വീസ് സ്കീം യൂണിറ്റും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിക്കാൻ തീരുമാനിച്ചത്.

സ്കൂളിൽ ആദ്യമായാണ് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് പി.റ്റി.എ പ്രസിഡൻ്റ് എൽദോസ് വീണമാലി പറഞ്ഞു. ഒരു കുട്ടിക്ക് ഒരു കുടുക്ക പദ്ധതിയിൽ ഏറ്റവും കൂടുതൽ രൂപ ശേഖരിച്ച വിദ്യാർത്ഥികൾക്കും മികച്ച പ്രവർത്തനങ്ങൾ നടത്തിയ അധ്യാപികമാർക്കും ആദരവ് നൽകി.

പെരുമ്പാവൂർ ബി.ആർ സി യിലെ ബ്ലോക്ക് പ്രോജക്റ്റ് കോർഡിനേറ്റർ മീന ജേക്കബ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എൽദോസ് വീണമാലി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എം.കെ ജ്യോതി, പ്രിൻസിപ്പാൾ ആർ.സി ഷിമി , എൻ. എസ് എസ് പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി.പി, സ്പെഷ്യൽ എഡ്യുക്കേറ്റർ ലിമി ഡാൻ, സ്കൂൾ കൗൺസിലർ കലാമണി , സ്റ്റാഫ് സെക്രട്ടറി ഷിജ സി.സി, കോൺവൊക്കേഷൻ കൺവീനർ ശാലിനി റ്റി.എസ് , പ്രീപ്രൈമറി അധ്യാപികമാരായ സീത എം.ബി, ബിന്ദു എൻ ആർ , കലാദേവി, ആശ പി.പി, അനുഷ അനീഷ് , ശ്രീനി ശ്രീജി തുടങ്ങിയവർ പങ്കെടുത്തു.

ഇരിങ്ങോൾ സർക്കാർ വി.എച്ച്.എസ് സ്കൂളിൽ നടന്ന പ്രഥമ പ്രീ പ്രൈമറി ബിരുദ ദാന ചടങ്ങിൽ നിന്നും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!