കാഫിർ വിവാദം; കെ കെ ലതികയെ ന്യായികരിച്ച് മന്ത്രി എം ബി രാജേഷ്

വടകര‌യിൽ ലോക്സ‌ഭ തെരഞ്ഞെടുപ്പിനിടയിൽ ‘കാ‌ഫിർ’ പരാമർശം വിവാ​ദമായിരുന്നു. കെ കെ ലതികയാണ് പോസ്‌‌റ്റർ പ്രചരിപ്പിച്ചത്. അതേസമയം സംഭവത്തെ നിയമസഭയിൽ മന്ത്രി എം ബി രാജേഷ് അവതരിപ്പിച്ചു. ലതികയുടെ പോസ്റ്റ് വർ​ഗീയ പരാമർശങ്ങൾക്ക് എതിരണെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ രണ്ട് പരാതികൾ കിട്ടിയിട്ടുണ്ടെന്ന് എന്നും ​ഗൗവരവം ആയി കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ കെകെ ലതികക്കെതിരെ എന്ത് നടപടിയെടുത്തെന്ന് പ്രതിപക്ഷം ചോദിച്ചു. യഥാർത്ഥ ചോദ്യങ്ങളിൽ നിന്ന് സർക്കാർ അകന്ന് പോകുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശിച്ചു. താമ്രപത്രം വേണോ കുറ്റപത്രം വേണോ എന്ന് താൻ പറയുന്നില്ലെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. കെകെ ലതിക കുറ്റം ചെയ്‌തോ ഇല്ലയോ എന്നുള്ള വിധിപ്രസ്താവം നടത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *