രാഷ്ട്രീയ ഇടപെടൽ നടന്നെന്ന വാദം തെറ്റ്; മമ്മൂട്ടിയുടെ ഒരു ചിത്രവും അവാർഡിന് അപേക്ഷിച്ചിട്ടില്ല: ജൂറി അംഗം ബി പത്മകുമാർ

ദേശീയ സിനിമാ അവാർഡിൽ നടൻ മമ്മൂട്ടിയുടെ ഒരു സിനിമ പോലും മത്സര രംഗത്ത് ഉണ്ടായിരുന്നില്ല എന്ന് സംവിധായകനും ദേശീയ അവാർഡ് ജൂറി അംഗവുമായ എം ബി പദ്മകുമാർ. കുറച്ചു നാളായി മമ്മൂട്ടി മത്സരിച്ചിട്ടും കാര്യമില്ല മമ്മൂട്ടിക്ക് കേന്ദ്ര സർക്കാർ അവാർഡ് കൊടുക്കില്ല എന്ന ചർച്ചകളായിരുന്നു സമൂഹ മാധ്യമങ്ങൾ നിറയെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിക്ക് കിട്ടിയില്ല. ഇതോടെ സർക്കാരിനെ അവഹേളിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളും കമന്റുകളും നിറയുകയാണ്.

ഇത് കണ്ടിട്ടാണ് ഒരു അവാർഡ് ജൂറി അംഗമായ താൻ ഇത്തരം ഒരു തുറന്നു പറച്ചിൽ നടത്തുന്നതെന്ന് എം ബി പദ്മകുമാർ പറഞ്ഞു. 2022 ൽ ഇറങ്ങിയ നന്പകൽ നേരത്ത് മയക്കം മമ്മൂട്ടിയുടെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു. നന്പകൽ പോയിട്ട് മമ്മൂട്ടിയുടെ ഒരു സിനിമപോലും മത്സര രംഗത്ത് ഉണ്ടായിരുന്നില്ല എന്നും മമ്മൂട്ടിയുടെ സിനിമകൾ ദേശീയ പുരസ്‌കാര മത്സരത്തിന് അയക്കാതിരുന്നത് ആരുടെ ബുദ്ധിയാണെന്ന് കണ്ടെത്തണമെന്നും എം ബി പദ്മകുമാർ.

കുറച്ചുനാളായിട്ട് നമ്മളെല്ലാവരും കാതോർത്തിരിക്കുന്ന ഒരു പ്രഖ്യാപനം ആയിരുന്നു അത് പല മാധ്യമങ്ങളും പ്രശസ്തമായ ദൃശ്യമാധ്യമങ്ങളും ഒക്കെ ഇതിനെക്കുറിച്ച് സജീവ ചർച്ചയിലായിരുന്നു. അതിൽ വന്ന അഭിപ്രായത്തിൽ എല്ലാം പറയുന്നത് മമ്മൂട്ടി എത്ര മത്സരിച്ചാലും മമ്മൂട്ടിക്ക് അവാർഡ് കൊടുക്കില്ല കാരണം കേന്ദ്രം ഭരിക്കുന്നത് ബിജെപി ആണല്ലോ എന്തായാലും കാന്താരക്ക് അവാർഡ് കിട്ടും എന്ന് ചർച്ചകൾ കുറെ ദിവസങ്ങളായി നടക്കുന്നുണ്ടായിരുന്നു. ഇന്ന് അതുപോലെതന്നെ സംഭവിച്ചു. മമ്മൂട്ടി സാറിന് അവാർഡ് കിട്ടിയില്ല അത് മലയാളിക്ക് വല്ലാത്ത വേദനയാണ്. ആട്ടം പോലെയുള്ള സിനിമയ്ക്ക് നിരവധി അവാർഡുകൾ കിട്ടി അതിൽ സന്തോഷിക്കുന്ന സമയമായിട്ടും മമ്മൂട്ടിക്ക് മികച്ച നടനുള്ള അവാർഡ് കിട്ടാത്തതിൽ നമുക്കൊക്കെ വല്ലാത്ത വിഷമമുണ്ട്. പലരും വളരെ മോശമായ അഭിപ്രായങ്ങളാണ് എഴുതിയത്.

നന്പകൾ നേരത്ത് മയക്കം പോലെയുള്ള അദ്ദേഹത്തിന്റെ സിനിമ വളരെ ഗംഭീരമായിരുന്നു. വളരെ സൂക്ഷ്മതലത്തിൽ ഒരു കഥാപാത്രത്തെ അദ്ദേഹം അഭിനയിച്ചു ഫലിപ്പിച്ചു. തീർച്ചയായും ദേശീയ അവാർഡ് കിട്ടും എന്നായിരുന്നു എല്ലാവരും കരുതിയത്. പക്ഷേ ആ സിനിമയ്ക്ക് ഒരു അവാർഡും കിട്ടിയില്ല എന്നുള്ളതാണ് സത്യം. ഈ ചർച്ചകളൊക്കെ വായിച്ചപ്പോൾ ഇതിനെപ്പറ്റി രണ്ട് വാക്ക് പറയണം എന്ന് എനിക്ക് ആഗ്രഹം തോന്നി. കാരണം ഈ കഴിഞ്ഞ അവാർഡ് കമ്മിറ്റിയിൽ അദ്ദേഹം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *