ആര്‍ എസ് എസ്സിന്റെ പ്രീതിക്കുവേണ്ടി അന്യായം പറയുന്നത് ലീഗ് നേതാക്കള്‍ അവസാനിപ്പിക്കണം: തുളസീധരന്‍ പള്ളിക്കല്‍

തിരുവനന്തപുരം: ഫാഷിസം സംഹാരരൂപിയായി രാജ്യം വിഴുങ്ങുന്ന ഗുരുതര സാഹചര്യത്തില്‍ ആര്‍ എസ് എസ്സിന്റെ പ്രീതിക്കുവേണ്ടി അന്യായം പറയുന്നത് ലീഗ് നേതാക്കള്‍ അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. രാജ്യവും പ്രതിനിധാനം ചെയ്യുന്ന സമൂഹവും നശിച്ചാലും തങ്ങള്‍ക്കിവിടെ സുഖമായി കഴിയണമെന്ന…

നവാബ് മാലിക്ക് രാജിവെയ്‌ക്കണം;ബിജെപി

മന്ത്രി നവാബ് മാലിക്കിനെതിരെ പ്രതിഷേധം കടുപ്പിച്ച് ബിജെപി എംഎൽഎമാർ. നിലവിൽ മുംബൈയിലെ ആർതർ റോഡ് ജയിലിൽ വിജിലൻസ് കസ്റ്റഡിയിൽ ഉള്ള നവാബ് മാലിക്ക് രാജിവെയ്‌ക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. മഹാരാഷ്‌ട്ര നിയമസഭയ്‌ക്ക് മുൻപിൽ കുത്തിയിരുന്നാണ് ബിജെപി എംഎൽഎമാർ പ്രതിഷേധിക്കുന്നത്.എന്നാൽ മാലിക് മന്ത്രിയായി തുടരുമെന്നും…

എ എ റഹീം സിപിഐഎം രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകും

ഡി വൈ എഫ് ഐ അഖിലേന്ത്യ അധ്യക്ഷനായ എ എ റഹീമിനെ രാജ്യസഭയില്‍ സിപി എം സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനം. 2011-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായിരുന്നു എ എ റഹീം. യുവ പ്രാതിനിധ്യം മുന്നില്‍കണ്ടാണ് ഡിവൈഎഫ്‌ഐ…

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യാന്‍ യോഗം ചേരും

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതോടെ പരാജയം ചര്‍ച്ചചെയ്യാന്‍ നാളെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം വൈകിട്ട് നാലിന് ചേരും. കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ ഗ്രൂപ്പ് 23 നേതാക്കള്‍ ഗാന്ധി കുടുംബം നേതൃസ്ഥാനത്ത് ഉണ്ടാവരുതെന്ന കര്‍ശന നിലപാടിലാണ്. ദില്ലിയില്‍ ഗുലാംനബി…

കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ വിഷയങ്ങളില്‍ തെറ്റുപറ്റി ; കെ സുധാകരന്‍

കസ്തൂരിരംഗന്‍ ഗാഡ്ഗില്‍ വിഷയങ്ങളില്‍ കോണ്‍ഗ്രസിന് തെറ്റുപറ്റിയെന്ന് കെ സുധാകരന്‍. പി.ടി തോമസിന്റെ ആയിരുന്നു ശരിയായ നിലപാടെന്നും കോണ്‍ഗ്രസിന്റെ അന്നത്തെ നിലപാടില്‍ ഖേദിക്കുന്നുവെന്നും കെ സുധാകരന്‍ പറഞ്ഞു. അതിനിടയില്‍,എന്ത് വിലകൊടുത്തും കേന്ദ്രയില്‍ നടപ്പാക്കുന്നത് തടയുമെന്നും കേരളത്തെ കടക്കെണിയില്‍ തള്ളിവിടുകയാണ് പിണറായിയുടെ സില്‍വര്‍ലൈന്‍ പദ്ധതിയെന്നും…

കോടിയേരി എന്ന നേതാവ്

കൊല്ലവര്‍ഷം 1953 നവംബര്‍ 16, കുഞ്ഞുണ്ണി കുറിപ്പിന്റെയും നാരായണി അമ്മയുടെയും മകനായി തലശ്ശേരി കോടിയേരിയില്‍ ജനിച്ചു, പേര് കോടിയേരി ബാലകൃഷ്ണന്‍. വിവാദങ്ങള്‍ക്കും സങ്കര്‍ഷങ്ങള്‍ക്കും ഒടുവില്‍ കോടിയേരി വീണ്ടും സിപിഐഎം സംസ്ഥാന സെക്രട്ടറിയായി.തുടര്‍ച്ചയായി മൂന്നാം തവണയാണ് കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയാകുന്നത്. കേന്ദ്ര…

കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ച് മന്‍മോഹന്‍ സിങ്

കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക ശാസ്ത്രഞ്ജനുമായ ഡോ. മന്‍മോഹന്‍ സിങ്. സാമ്പത്തിക നയങ്ങളെക്കുറിച്ച് സര്‍ക്കാരിന് ധാരണയില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. പഞ്ചാബ് തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പുറത്തിറക്കിയ വീഡിയോയിലാണ് മന്‍മോഹന്‍ സിങ്ങിന്റെ പ്രതികരണം. കോവിഡ് കാലത്തെ…

ലോകായുക്ത ഓര്‍ഡിനന്‍സിനെ എതിര്‍ത്ത് സിപിഐ മന്ത്രിമാര്‍

മന്ത്രിസഭാ യോഗത്തില്‍ ലോകായുക്ത ഓര്‍ഡിനന്‍സിനെതിരെ എതിര്‍പ്പ് അറിയിച്ച് സിപിഐ മന്ത്രിമാര്‍. ഇന്ന് ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് ലോകായുക്ത ഓര്‍ഡിനന്‍സിലെ തങ്ങളുടെ എതിര്‍പ്പ് സിപിഐ മന്ത്രിമാര്‍ അറിയിച്ചത്. മുന്നറിയിപ്പ് ഒന്നും തന്നെ ഇല്ലാതെ ലോകായുക്ത ഓഡിനന്‍സ് കൊണ്ടുവന്നതോടെ ഭേദഗതിയെ കുറിച്ച് പഠിക്കാനോ ചര്‍ച്ചകള്‍…

ആലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു

ആലപ്പുഴ ഹരിപ്പാട് ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. കുമാരപുരം വാര്യന്‍കോട് ശരത്ചന്ദ്രന്‍ ആണ് മരിച്ചത്. ക്ഷേത്രോത്സവത്തിനിടെയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. നന്ദു പ്രകാശ് എന്ന യുവാവിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് അക്രമിച്ചതെന്ന് തിരിച്ചറിഞ്ഞതായി ഹരിപ്പാട് പോലീസ് അറിയിച്ചു.

രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി അദിതി സിംഗ്

രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവും റായ്ബറേലി എംഎല്‍എയുമായ അദിതി സിംഗ്. റായ്ബറേലിയിലെ ജനങ്ങള്‍ നല്‍കിയ സ്‌നേഹത്തിന്റെ ഒരു അംശം പോലും നെഹ്‌റു കുടുംബം തിരികെ നല്‍കിയിട്ടില്ലെന്നും അദിതി സിംഗ് പറഞ്ഞു. രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശ് വിട്ട് കേരളത്തിലേക്ക്…