ഭിന്നശേഷി സമൂഹത്തിനായുള്ള മുതുകാടിന്റെ ‘ഇന്‍ക്ലൂസീവ് ഇന്ത്യ’ ബോധവത്കരണപരിപാടിയുടെ പ്രിവ്യൂ ശ്രദ്ധേയമായി

തിരുവനന്തപുരം: ഭിന്നശേഷി സമൂഹത്തോടുള്ള നമ്മുടെ ചിന്തകളിലും വാക്കുകളിലും പ്രവര്‍ത്തികളിലും സഹതാപമല്ല വേണ്ടത് മറിച്ച് നമ്മളിലൊരാളായികണ്ട് അവരെ ചേര്‍ത്തുപിടിക്കുവാനാണ് ശ്രമിക്കേണ്ടതെന്ന് മുതുകാട് ഇന്ദ്രജാലത്തിലൂടെ അവതരിപ്പിച്ചപ്പോള്‍ കരഘോഷത്തോടെ സദസ് അതേറ്റെടുത്തു. ഭിന്നശേഷി സമൂഹത്തിനായി മുതുകാട് നടത്തുന്ന ഭാരതയാത്രഇന്‍ക്ലൂസീവ് ഇന്ത്യയ്ക്ക് മുന്നോടിയായി ഇന്നലെ ഗണേശത്തില്‍ നടത്തിയ…

അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ സന്നദ്ധത അറിയിച്ച് നടൻ സിദ്ദീഖ്

​ബലാത്സംഗ കേസിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ സന്നദ്ധത അറിയിച്ച് നടൻ സിദ്ദീഖ്. ഹാജരാകാൻ തയ്യാറാണെന്ന് അറിയിച്ച് അന്വേഷണ സംഘത്തിന് കത്ത് നൽകുകയായിരുന്നു. കത്തിന്റെ അടിസ്ഥാനത്തിൽ സിദ്ദിഖിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. അടുത്ത ആഴ്ച ചോദ്യം ചെയ്യലുണ്ടാകുമെന്നാണ് വിവരം. നോട്ടീസ് നൽകി…

നരേന്ദ്ര മോദിയുടെ പേരില്‍ ക്ഷേത്രം പണിത ബിജെപി നേതാവ് പാർട്ടി വിട്ടു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ ക്ഷേത്രം പണിത ബിജെപി നേതാവ് പാർട്ടി വിട്ടു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാര്‍ത്ഥി നിര്‍ണയ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി വിട്ടത്. ശ്രീ നമോ ഫൗണ്ടേഷന്റെ മായുര്‍ മുണ്ഡെയാണ് പാര്‍ട്ടി വിട്ടത്. പാര്‍ട്ടിയുടെ വിശ്വസ്ത പ്രവര്‍ത്തകനായി…

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പിനൊരുങ്ങി മുന്നണികൾ

ഉപതെരഞ്ഞെടുപ്പ് ഏത് നിമിഷവും പ്രഖ്യാപിച്ചേക്കുമെന്ന മുന്നൊരുക്കത്തില്‍ സംസ്ഥാനത്ത് മുന്നണികള്‍. അടുത്തയാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രഖ്യാപനം വന്നേക്കുമെന്നാണ് കണക്കുകൂട്ടല്‍. വയനാട് ലോക്സഭാ മണ്ഡലത്തിന് പുറമെ പാലക്കാട്, ചേലക്കര നിയമസഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. വിവാദവിഷയങ്ങൾ കത്തിപ്പടരുന്നിതിനിടെയാണ് കേരളം വീണ്ടും ഉപതരെഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. മുന്നണികൾ നേരത്തെ…

കേരളരാഷ്ട്രീയത്തിൽ കള്ളക്കടത്ത് സംഘങ്ങളുടെ ഏറ്റുമുട്ടൽ : വി.മുരളീധരൻ

പി.വി.അന്‍വര്‍ നേതൃത്വം നല്‍കുന്ന നിലമ്പൂര്‍ ഡോണ്‍സും പി.ശശി നേതൃത്വം നല്‍കുന്ന കണ്ണൂര്‍ ഡോണ്‍സും തമ്മിലുള്ള ഏറ്റുമുട്ടലാണ് കേരളത്തിൽ ഇപ്പോൾ കാണുന്നതെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ. സ്വര്‍ണക്കള്ളക്കടത്ത്, സ്വര്‍ണം പൊട്ടിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പങ്കുപറ്റിയവർ തമ്മിൽ തെറ്റിയതാണ് കാണുന്നത്. ഇതിനെയെല്ലാം വെളുപ്പിക്കാൻ പിണറായിക്ക് കൂട്ടായി…

സർക്കാരിന് വേണ്ടി വിടുപണി ചെയ്യുന്ന പൊലീസുകാരെ വെറുതെ വിടില്ല: വി ഡി സതീശൻ

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിക്കുന്നത് ലോകം മുഴുവന്‍ കണ്ടിട്ടും തെളിവില്ല. നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ക്രൂരമായി മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയുള്ള പൊലീസ് റിപ്പോര്‍ട്ട് നിയമവിരുദ്ധവും അപഹാസ്യവുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി…

ഭൂമിയിൽ ജീവന്റെ നിലനിൽപ്പ് കാലാവസ്ഥയുമായി ബന്ധപ്പെട്ട് : പി. യു. സാജു ഐ എഫ് എസ്

കോതമംഗലം : ഭൂമിയിൽ ജീവന്റെ നിലനിൽപ്പ് കാലാവസ്ഥയുമായി ബന്ധപ്പെട്ട് നിൽക്കുന്നുവെന്നും,ആരോഗ്യകരവും, സുസ്ഥിരവുമായ കാലാവസ്ഥ നിർമ്മിക്കുവാൻ എല്ലാവരും ശ്രമിക്കണമെന്നും കോതമംഗലം ഡിവിഷണൽ ഫോറെസ്റ്റ് ഓഫീസർ പി. യു. സാജു ഐ എഫ് എസ് . കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഭൂമിത്രസേന ക്ലബിന്റെ…

131-ാം രക്തദാന ക്യാമ്പ് സംഘടിച്ചു

കൊച്ചി : സി സി എസ് രക്തബന്ധുവും, ഐലന്റ് ഹാർബർ പോലീസ് സ്റ്റേഷനും, ഓൾ കേരള സീവേജ് കളക്ടിങ് & ഡിസ്‌പോസിംഗ് വർക്കേഴ്സ് യൂണിയൻ ( എഐടിയുസി) യുംഎറണാകുളം ജനറൽ ആശുപത്രിയും സംയുക്തമായി 131-ാം മത് രക്തദാന ക്യാമ്പ് ഐലന്റ് ഹാർബർ…

സമന്ത-നാ​ഗചൈതന്യ വിവാഹമോചനത്തിന് കാരണം ബിആർഎസ് നേതാവ് ; വിവാ​ദ പാരമർശവുമായി കോൺ​ഗ്രസ് നേതാവ്

തെലുങ്ക് താരങ്ങളായ നാഗ ചൈതന്യയും സാമന്തയും വിവാഹബന്ധം വേര്‍പെടുത്തിയതിന് കാരണക്കാരന്‍ ബിആര്‍എസ് നേതാവ് കെ ടി രാമ റാവു ആണെന്ന തെലങ്കാന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കൊണ്ട സുരേഖയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു. നടിമാർ മയക്കുമരുന്നിന് അടിമകളാവുന്നതിന് കാരണവും കെടിആർ ആണെന്നുമായിരുന്നു…

മുഖ്യമന്ത്രിയുടെ അഭിമുഖ വിവാദം; പിആർ ഏജൻസിയുമായുള്ള ബന്ധം പറയാതെ ദേശാഭിമാനി

മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖ വിവാദത്തിൽ പിആർ ഏജൻസിയുമായുള്ള ബന്ധം പറയാതെ പാർട്ടി മുഖപത്രമായ ദേശാഭിമാനി പത്രം. പി വി അൻവറുമായി ബന്ധപ്പെട്ട അഭിമുഖത്തിലെ മലപ്പുറം പരാമർശം വിവാദമായതോടെ ദ ഹിന്ദു നടത്തിയ ഖേദ പ്രകടനം മാത്രമാണ് ദേശാഭിമാനി വാർത്ത ആക്കിയത്.…