ടൂറിസം പോലെയല്ല പെട്രോളിയം വകുപ്പ് തന്നെ ഭയപ്പെടുത്തുന്നു എന്ന് വ്യക്തമാക്കി സുരേഷ് ഗോപി. അതോടൊപ്പം എയിംസ് യാഥാർഥ്യമാക്കാൻ ശ്രമിക്കുമെന്നും കൂട്ടിച്ചേർത്തു. അതിനുവേണ്ടി കഠിനമായി പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മുഖ്യമന്ത്രി താത്പര്യം എടുത്താൽ നേരത്തെ ചൂണ്ടിക്കാട്ടിയ സ്ഥലത്ത് എയിംസ് വരുമെന്ന് സുരേഷ് ഗോപി പറഞ്ഞു. എയിംസിന് വേണ്ടി നൽകിയ സ്ഥലം പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും ലിസ്റ്റിൽ വന്നില്ലെന്നും കൂട്ടിച്ചേർത്തു.
ലിസ്റ്റിൽ വന്നാൽ ബജറ്റിൽ വെച്ച് തീർച്ചയായും സാധിച്ചെടുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. പ്രധാനമന്ത്രി തന്നെ കേരളത്തിലെ ടൂറിസം മേഖലയെ പറ്റി പറഞ്ഞിട്ടുണ്ട്. കേരളമാണ് ഇന്ത്യൻ ടൂറിസത്തിന്റെ പ്രധാന ആകർഷണമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സിനിമയും രാഷ്ട്രീയവും ഒരുമിച്ച് കൊണ്ടുപോകുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
